ന്യൂഡല്‍ഹി: മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നുവെന്ന സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ കേന്ദ്ര വിദ്യാഭാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് ഇത് സംബന്ധിച്ച് പ്രതികരിച്ചത്.
|
67 പേര്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പരീക്ഷയില്‍ ക്രമക്കേട് നടന്നുവെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും എന്‍ടിഎ ആദ്യം ഇതു തള്ളിയിരുന്നു. പരീക്ഷയില്‍ സമയം നഷ്ടപ്പെട്ട 1563 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയത് വിവാദമായതോടെ ഇവരുടെ ഫലം റദ്ദാക്കാനും പുനപ്പരീക്ഷ നടത്താനും നേരത്തേ തീരുമാനമായിരുന്നു. ഇതിനു പിന്നാലെയാണ് ക്രമക്കേട് നടന്നുവെന്ന കുറ്റസമ്മതം മന്ത്രി തുറന്നുപറഞ്ഞത്.
രണ്ടിടത്ത് ക്രമക്കേട് കണ്ടെത്തിയെന്നാണ് വിശദീകരണം. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ടിഎ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ക്രമക്കേട് നടന്നത് എവിടെയാണെന്നോ ഏത് തരത്തിലാണ് തട്ടിപ്പു നടന്നതെന്നോ മന്ത്രി വ്യക്തമാക്കിയില്ല.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





