ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎൻ പൊതുസഭയിൽ പ്രസംഗിക്കാൻ വേദിയിലെത്തിയപ്പോൾ നിരവധി രാജ്യങ്ങളുടെ പ്രതിനിധികൾ പ്രതിഷേധിച്ച് ഹാളിൽനിന്ന് ഇറങ്ങിപ്പോയി. ഗാസയിലെ ഇസ്രയേലിന്റെ നടപടികൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വിമർശനം ശക്തമാകുന്നതിനിടെയായിരുന്നു പ്രസംഗം.
|
പ്രതിനിധികളുടെ പ്രതിഷേധത്തെ “ധാർമിക ഭീരുക്കൾ” എന്ന് വിശേഷിപ്പിച്ച നെതന്യാഹു, ഇസ്രയേൽ ഗാസയിൽ വംശഹത്യ നടത്തിയെന്ന ആരോപണം നിഷേധിച്ചു. ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി ഉൾപ്പെടെയുള്ള വിമർശകർക്കെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു.
ഇറാനെതിരെയും ഖത്തറിനും തുർക്കിക്കുമെതിരെയും ആരോപണങ്ങൾ ഉന്നയിച്ച നെതന്യാഹു, യുഎൻ പ്രസംഗത്തിനിടെ ഒരു പേജറും സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് ഉപകരണവും പ്രദർശിപ്പിച്ചു.
അതേസമയം, യുഎൻ ആസ്ഥാനത്തിന് സമീപം നൂറുകണക്കിന് ആളുകൾ ഇസ്രയേലിനെതിരെയും ഗാസയ്ക്ക് പിന്തുണയുമായി പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടെ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഗാസ യുദ്ധവുമായി ബന്ധപ്പെട്ട് ഇസ്രയേലിന്റെ നയതന്ത്ര ഒറ്റപ്പെടൽ വർധിക്കുകയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



