വാൽപ്പാറ അപ്പർപറളിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരനെ പുലി ആക്രമിച്ചു. തോട്ടം തൊഴിലാളികളായ ഗുരുസ്വാമി–നാഗജ്യോതി ദമ്പതികളുടെ മകൻ ഭീഷിതൻ ആണ് ആക്രമണത്തിനിരയായത്.
|
വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. പുലി 15 മീറ്ററോളം കുട്ടിയെ വലിച്ചിഴച്ചു. പുലി കുട്ടിയെ ആക്രമിക്കുന്നത് കണ്ട അമ്മ നാഗജ്യോതി ബഹളം വച്ചതോടെ സമീപത്തുണ്ടായിരുന്ന തോട്ടം തൊഴിലാളികൾ ഓടിയെത്തി.
ആളുകൾ എത്തിയതോടെ പുലി കുട്ടിയെ ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടിപ്പോയി. തലയ്ക്ക് പരിക്കേറ്റ ഭീഷിതനെ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ALSO READ:ആറ് പതിറ്റാണ്ടായി വൈദ്യസേവനത്തിൽ; 92-ാം വയസ്സിലും ശസ്ത്രക്രിയകൾ ചെയ്യുന്ന ഡോ. സൂരി ശ്രീമതി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





