ഐആർഎസ് ഉദ്യോഗസ്ഥയ്ക്ക് ഔദ്യോഗിക രേഖകളിൽ പേരുമാറ്റാനും ലിംഗം പുരുഷനാണെന്നു മാറ്റാനും കേന്ദ്രാനുമതി. ഹൈദരാബാദിൽ പോസ്റ്റിങ് ലഭിച്ച് റവന്യൂ വകുപ്പിൽ ജോയിന്റ് കമ്മീഷണറായി ജോലി ചെയ്യുന്ന എം അനസൂയ എന്ന ഐസ്ആർഎസ് ഉദ്യോഗസ്ഥയ്ക്കാണ് ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറിയതിനാൽ എം അനുകതിർ സൂര്യ എന്നു പേരുമാറ്റാനും ഔദ്യോഗിക രേഖകളിൽ ലിംഗം പുരുഷൻ എന്നാക്കാനും കേന്ദ്ര ധനകാര്യ മന്ത്രാലയം അനുമതി നൽകിയത്. ജൂലൈ ഒമ്പതിനാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്.(centre allow IRS woman officer to change gender and name in official records)
|
രേഖകളിലെ പേരുമാറ്റുന്നതിനും ലിംഗം പുരുഷൻ എന്നാക്കുന്നതിനും അനുമതി തേടി അനുകതിർ സൂര്യ മന്ത്രാലയത്തിന് അനുമതി നൽകുകയായിരുന്നു. ഐആർഎസ് നേടിയ എം അനസൂയ 2013ൽ ചെന്നൈയിൽ അസിസ്റ്റന്റ് കമ്മീഷറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
2018ൽ ഡപ്യൂട്ടി കമ്മീഷണറായി സ്ഥാനക്കയറ്റം ലഭിച്ചു. 2023 ജനുവരി മുതൽ തെലങ്കാനയിൽ ജോയിന്റ് കമ്മീഷണായും നിയമിതയായി.ഇതിനിടെ പുരുഷനായി മാറാനുള്ള ലിംഗമാറ്റശസ്ത്രക്രിയയ്ക്ക് അനസൂയ വിധേയ ആവുകയും ചികിൽസയ്ക്കു പിന്നാലെ പേരുമാറ്റുകയുമായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





