16
Jun 2024
Mon
16 Jun 2024 Mon

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറുമാസവും ഡിപ്ലോമ കോഴ്‌സിന് ഒരു വര്‍ഷവുമാണ് കാലാവധി. 18 വയസ്സിനുമേല്‍
പ്രായമുളള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. ശനി/ഞായര്‍/പൊതുഅവധി ദിവസങ്ങളിലാണ് കോണ്ടാക്ട് ക്ലാസ്സുകള്‍ സംഘടിപ്പിക്കുക.
https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിശ ദവിവരങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. ജില്ലയിലെ പഠനകേന്ദ്രംഹ്യൂമന്‍ റിസോസ് ഡെവലപ്‌മെന്റ് സെന്റര്‍, ബാലുശ്ശേരി. ഫോണ്‍: 8281600321.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Certificate/Diploma in Counseling Psychology Course