29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
chad us visa ban

ഇന്ജാമിന: (Chad halts us visa) പൗരന്മാര്‍ക്ക് വിസ നിഷേധിച്ച അമേരിക്കയുടെ നടപടിക്കെതിരെ തിരിച്ചടിച്ച് ആഫ്രിക്കന്‍ രാജ്യമായ ചാഡ് . അമേരിക്കക്കാര്‍ക്ക് വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ചാഡ് പ്രസിഡന്റ് മുഹമ്മദ് ഇദ്രീസ് ഡെബി പ്രഖ്യാപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പര്യാപ്തമായ സ്‌ക്രീനിങ് ഇല്ലാതിരിക്കുക, തീവ്രവാദ ബന്ധങ്ങള്‍, യു.എസ് ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സുമെന്റുമായുള്ള സഹകരണമില്ലായ്മ തുടങ്ങിയ കാരണങ്ങള്‍ ആരോപിച്ചാണ് യു.എസ് വിവിധ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെച്ചത്.

ഇതിന്റെ പ്രതികരണമായാണ് പരസ്പര സഹകരണ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്നും അമേരിക്കന്‍ ഐക്യനാടുകളിലെ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് താത്ക്കാലികമായി നിര്‍ത്തിവെക്കാനും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചതായി ചാഡ് പ്രസിഡന്റ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

ALSO READ: നിലമ്പൂരില്‍ യുഡിഎഫിനെ പിന്തുണക്കാന്‍ ഉപാധികള്‍ വച്ച് വെല്‍ഫെയര്‍ പാര്‍ട്ടി; മല്‍സരം എല്ലാ മുന്നണികള്‍ക്കുമെതിരേയെന്ന് എസ്ഡിപിഐ

‘ചാഡിന് വാഗ്ദാനം ചെയ്യാന്‍ വിമാനങ്ങളോ കോടിക്കണക്കിന് ഡോളറുകളോ ഇല്ല, പക്ഷേ ചാഡിന് അതിന്റേതായ അന്തസും അഭിമാനവുമുണ്ട്,’ ഡെബി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, റിപ്പബ്ലിക് ഓഫ് കോംഗോയെ യു.എസ് യാത്രാ കരിമ്പട്ടികയില്‍ ചേര്‍ത്തത് തെറ്റിദ്ധാരണ മൂലമാണെന്ന് കോംഗോ സര്‍ക്കാര്‍ വക്താവ് തിയറി മൗംഗല്ല പറഞ്ഞു.

കോംഗോ ഒരു തീവ്രവാദ രാജ്യമല്ല, ഒരു തീവ്രവാദിയുടെയും വാസസ്ഥലവുമല്ല. അതിനാല്‍ ഇത് ഒരു തെറ്റിദ്ധാരണയാണെന്ന് ഞങ്ങള്‍ കരുതുന്നു. വരും മണിക്കൂറുകളില്‍ രാജ്യത്തിന്റെ നയതന്ത്രപ്രതിനിധികള്‍ അമേരിക്കന്‍ അധികാരികളെ ബന്ധപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

12 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. അഫ്ഗാനിസ്ഥാന്‍, ബര്‍മ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് ട്രംപ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.

കൂടാതെ ഏഴ് രാജ്യങ്ങള്‍ക്ക് ഭാഗിക നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോണ്‍, ടോഗോ, തുര്‍ക്ക്‌മെനിസ്ഥാന്‍, വെനസ്വേല എന്നീ രാജ്യങ്ങള്‍ക്കാണ് ഭാഗിക നിയന്ത്രണം.

News summary: Chad halts us visa against Trump travel ban

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement