15
Sep 2023
Thu
15 Sep 2023 Thu

ഭരണഘടനാ ശില്‍പ്പിയെന്ന് അംബേദ്കറെ വിളിക്കുന്നവര്‍ക്ക് ഭ്രാന്ത്; അധിക്ഷേപത്തില്‍ തമിഴ്‌നാട്ടില്‍ RSS ചിന്തകന്‍ അറസ്റ്റില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈ: ഭരണഘടനാ ശില്‍പ്പി ഡോ. ബിആര്‍ അംബേദ്കറിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ആര്‍.എസ്.സ് ചിന്തകന്‍ ആര്‍.ബി.വി.എസ് മണിയന്‍ അറസ്റ്റില്‍. അംബേദ്കര്‍ ഒരു പട്ടികജാതിക്കാരന്‍ മാത്രമാണെന്നും ഭരണഘടനാ ശില്‍പ്പിയെന്നു അംബേദ്കറെ വിളിക്കുന്നവര്‍ക്ക് ഭ്രാന്താണെന്നുമായിരുന്നു മണിയന്റെ പരാമര്‍ശം.

വിശ്വഹിന്ദു പരിഷത് മുന്‍ തമിഴ്‌നാട് വൈസ് പ്രസിഡന്റായ ഇയാള്‍ അംബേദ്കറെ അധിക്ഷേപിച്ചു നടത്തിയ പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ ചെന്നൈ പൊലീസാണ് മണിയനെ അറസ്റ്റ് ചെയ്തത്. അംബേദ്കറിനെ അധിക്ഷേപിച്ചതിനാണ് അറസ്‌റ്റെന്നു ചെന്നൈ പൊലീസ് സ്ഥിരീകരിച്ചു.

ഭരണഘടനയ്ക്ക് ഒരു സംഭാവനയും ചെയ്ത ആളല്ല അംബേദ്കര്‍. ഒരു ടൈപ്പിസ്റ്റ് ചെയ്യേണ്ട ജോലി മാത്രമാണ് അംബേദ്കര്‍ ചെയ്തത്. പട്ടികജാതി സമുദായക്കാരനായി മാത്രമേ അംബേദ്കറിനെ കാണാന്‍ പാടുള്ളു. ഭരണഘടന ശില്‍പ്പിയെന്നു അംബേദ്കറെ വിളിക്കുന്നവര്‍ക്ക് വട്ടാണെന്നുമായിരുന്നു മണിയന്റെ പരാമര്‍ശം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക