14
Sep 2024
Tue
14 Sep 2024 Tue
CHIEF ENGINEER (DESIGN) IN delhi metro vacancy

രാജ്യത്തെ ഏറ്റവും വലിയ മെട്രോ നെറ്റുവര്‍ക്കായ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനു കീഴില്‍ ജോലിചെയ്യാന്‍ അവസരം. ചിഫ് എന്‍ജിനീയര്‍/ഡിസൈന്‍ തസ്തികളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചത്. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് സ്പീഡ് പോസ്റ്റ് അഥവാ ഇമെയില്‍ വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷാ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്രവര്‍ത്തന മികവ് പരിഗണിച്ച് കരാര്‍ നീട്ടാന്‍ സാധ്യതയുണ്ടെന്നും അറിയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

Last Date: October 01.

വിദ്യാഭ്യാസ യോഗ്യത: സിവില്‍ എന്‍ജിനീയറിങ്ങില്‍ ബാച്ചിലര്‍ ഓഫ് എന്‍ജിനീയറിങ് അല്ലെങ്കില്‍ ബാച്ചിലര്‍ ഓഫ് ടെക്‌നോളജി.
സിവില്‍ സ്ട്രച്ചക്ചര്‍ ഡിസൈനിങ്ങിനില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം.

ശമ്പളം: 1,65,900 രൂപ

പ്രായം: 55 മുതല്‍ 62 വയസ്സ് വരെയുള്ളവര്‍ക്കാണ് അവസരം. (സെപ്റ്റംബര്‍ 1. 2024 പ്രകാരം)

ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ഥികളുടെ വിവരം ഒക്ടോബര്‍ രണ്ടാമത്തെ ആഴ്ച്ച പ്രസിദ്ധീകരിക്കും.
ഒക്ടോബറിലെ മൂന്നാമത്തെ ആഴ്ച്ച അഭിമുഖം ഉണ്ടായിരിക്കും.
ഒക്ടോബര്‍ അവസാന ആഴ്ച്ച ഫലം പ്രസിദ്ധീകരിക്കും.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

അപേക്ഷ അയക്കേണ്ട വിലാസം:

ഇമെയില്‍: [email protected]
(ഇമെയില്‍ അയക്കുന്നവര്‍ സബ്ജക്ട് ആയി പോസ്റ്റിന്റെ പേര് വയ്ക്കണം.

തപാല്‍ വിലാസം:
Executive Director (HR)
Delhi Metro Rail Corporation Ltd.
Metro Bhawan, Fire Brigade Lane,

വെബ്‌സൈറ്റ് : https://delhimterorail.com/

വിജ്ഞാപനം: https://backend.delhimetrorail.com/documents/6970/Advt_173_CE_Design_PRCE.pdf

REQUIREMENT OF CHIEF ENGINEER (DESIGN) IN DMRC, ON POST RETIREMENT CONTRACTUAL ENGAGEMENT BASIS