29
Jul 2024
Tue
29 Jul 2024 Tue

അമിത് ഫീസ് ആരോപിച്ച് മധ്യപ്രദേശില്‍ ബിഷപ്പും ക്രിസ്ത്യന്‍ സ്‌കൂളുകളുടെ പ്രിന്‍സിപ്പല്‍മാരും അടക്കം 20 പേര്‍ 40 ദിവസമായി ജയിലില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: അമിത് ഫീസ് ആരോപിച്ച് BJP ഭരണത്തിലുള്ള മധ്യപ്രദേശില്‍ ബിഷപ്പും ക്രിസ്ത്യന്‍ സ്‌കൂളുകളുടെ പ്രിന്‍സിപ്പല്‍മാരും അടക്കം 20 പേര്‍ 40 ദിവസമായി ജയിലില്‍ കഴിയുന്നു. Christian school heads among 20 arrested in Madhya Pradesh over ‘exorbitant’ fees

ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടെ (CNI) ജബല്‍പൂര്‍ രൂപതയിലെ ബിഷപ്പ് അജയ് ഉമേഷ് കുമാര്‍ ജെയിംസും ക്രൈസ്റ്റ് ചര്‍ച്ച് ബോയ്‌സ് ആന്‍ഡ് ഗേള്‍സ് ISC പ്രിന്‍സിപ്പല്‍ ഷാജി തോമസുമുള്‍പ്പെടെ സഭയ്ക്ക് കീഴിലുള്ള സ്‌കൂളുകളിലെ അഞ്ച് പ്രിന്‍സിപ്പല്‍മാരും രണ്ട് പാസ്റ്റര്‍മാരും അടക്കം 20 പേരെ മെയ് 27നാണ് അറസ്റ്റ്‌ചെയ്തത്.

CNI മാനേജ്‌മെന്റിന് കീഴിലുള്ള സ്‌കൂളുകളില്‍ അമിത ഫീസ് ഈടാക്കി, പുസ്തക വിതരണക്കാരില്‍നിന്ന് കമ്മിഷന്‍ സ്വന്തമാക്കി തുടങ്ങിയ പരാതികളില്‍ ആണ് ഇവര്‍ അറസ്റ്റിലായത്. സ്വകാര്യ സ്ഥാപനങ്ങള്‍ ഈടാക്കുന്ന ഫീസ് സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ 11 സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 51 പേര്‍ ലംഘിച്ചെന്നാണ് പരാതി. ജബല്‍പൂര്‍ രൂപതയില്‍ നിന്നുള്ള അഞ്ച് കത്തോലിക്കാ വൈദികരെയും കേസുകളില്‍ പ്രതിചേര്‍ത്തിരുന്നു. എന്നാല്‍ മെയ് 27ന് ഒരു വൈദികനെ അധികാരികള്‍ ചോദ്യം ചെയ്യാന്‍ വിളിച്ചെങ്കിലും അറസ്റ്റ്‌ചെയ്തില്ല.

ജബല്‍പൂര്‍ ജില്ലയിലെ 11 വ്യത്യസ്ത പൊലിസ് സ്റ്റേഷനുകളില്‍ ഈ സ്‌കൂളുകള്‍ക്കെതിരെ സെക്ഷന്‍ 409, 420, 467, 468, 120ബി എന്നിവ പ്രകാരം FRI ഫയല്‍ ചെയ്തതായും വിവിധ സ്‌കൂള്‍ മാനേജ്‌മെന്റുകളിലെ 30 അംഗങ്ങളും അഞ്ച് പുസ്തകശാല ഉടമകളും 16 പ്രസാധക സ്ഥാപനങ്ങളുടെ ഉടമകളും പ്രതികളില്‍ ഉള്‍പ്പെടുന്നുവെന്നും ജില്ലാ പൊലിസ് മേധാവി ആദിത്യ പ്രതാപ് സിങ് പറഞ്ഞു. എന്നാല്‍, അറസ്റ്റ്‌നടപടികള്‍ക്കുള്ള കാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ന്യൂനപക്ഷ സ്ഥാപനങ്ങളെ ലക്ഷ്യംവയ്ക്കുന്ന ബി.ജെ.പി സര്‍ക്കാരുകളുടെ നടപടികളുടെ ഭാഗമാണിതെന്നും ക്രിസ്ത്യന്‍ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

അറസ്റ്റിലായവര്‍ ഇവരാണ്:
Nilesh Singh (Manager, Christ Church Co-Ed School Saliwada), Shitij Jacob (Christ Church School Saliwada), Alok Indurkhya and Ram Indurkhya (New Radhika Book Palace Vijay Nagar), Manmeet Kohli (Principal, Stemfield International School), Shaji Thomas (Principal, Christ Church Boys and Girls ISC), L.M. Sathe (Manager, Christ Church School), Surya Prakash Verma and Shashank Shrivastava (Children’s Book House Naudara Bridge), C.S. Vishwakarma (Shri Chaitanya Techno School), Soma George (St. Aloysius School Polipathar), Bhartesh Bharill and Deepali Tiwari (Gyan Ganga International School), Chitrangi Iyer (CEO, Little World School), Subodh Nema (Manager, Little World School), Paridhi Bhargava (Principal, Little World School), Atul Anupam Ibrahim and Ekta Peter (Members, Christ Church Senior Secondary), and Lalit Salomon (Manager, Christ Church Diocesan School).

കേസ് രേഖകളും മറ്റും ലഭ്യമാക്കുന്നതിലുള്ള കാലതാമസം അറസ്റ്റിലായവര്‍ക്ക് ജാമ്യാപേക്ഷ നല്‍കാനും കഴിയുന്നില്ല. ഇവരെ മോചിപ്പിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവും എം.പിയുമായ ജോസ് കെ. മാണി ആവശ്യപ്പെട്ടിരുന്നു.

Christian school heads among 20 arrested in Madhya Pradesh over ‘exorbitant’ fees