21
Jan 2023
Tue
21 Jan 2023 Tue

സൗദി ക്ലബ്ബായ അല്‍ന്നസ്‌റില്‍ ചേര്‍ന്ന പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റിയാദിലെത്തി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ട താരം ലോകകപ്പ് ടൂര്‍ണമെന്റ് അവസാനിച്ചതിനു പിന്നാലെ അല്‍ന്നസ്‌റുമായി കരാറൊപ്പിടുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റെക്കോഡ് തുകയ്ക്കാണ് അല്‍ന്നസ്ര്‍ റൊണാള്‍ഡോയെ ക്ലബ്ബിലെത്തിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴിന് അല്‍ന്നസ്‌റിന്റെ ഹോം ഗ്രൗണ്ടായ റിയാദിലെ മര്‍സൂല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ റൊണാള്‍ഡോ ആരാധകരെ അഭിസംബോധന ചെയ്യും. കാല്‍ലക്ഷം കാണികളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് സ്‌റ്റേഡിയത്തിനുള്ളത്.

ക്ലബ് പ്രസിഡന്റ് മുസല്ലി അല്‍ മുഅമ്മര്‍ ആവും താരത്തെ കാണികള്‍ക്കും കായികലോകത്തിനും മുന്നില്‍ അവതരിപ്പിക്കുക. ഒമ്പതു തവണ സൗദി ലീഗ് ചാംപ്യന്‍മാരായ ക്ലബ്ബായ അല്‍ന്നസ് ര്‍.

അതേസമയം മറ്റു ക്ലബ്ബുകളിലേക്കും അന്താരാഷ്ട്ര താരങ്ങളെ എത്തിക്കുമെന്ന് സൗദി കായികമന്ത്രി അബ്ദുല്‍അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ ട്വീറ്റ് ചെയ്തു. റൊണാല്‍ഡോയുമായി കരാറൊപ്പിട്ടതിനു പിന്നാലെ അല്‍ന്നസ്‌റിന്റെ സാമൂഹിക മാധ്യമ പേജുകള്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം ഇരട്ടിയിലധികം കുതിച്ചുയര്‍ന്നിരുന്നു.