13
Nov 2024
Sat
13 Nov 2024 Sat
Chuvapp Bheekaratha book released at SIBF 2024

ഷാര്‍ജ: ഡോ. മോയിന്‍ മലയമ്മ രചിച്ച ‘ചുവപ്പ് ഭീകരത’ എന്ന പുസ്തകം ഷാര്‍ഡ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. കമ്യൂണിസത്തിന്റെ ചരിത്രവും ലോകവീക്ഷണവും അടിസ്ഥാനമാക്കിയാണ് ഡോ. മോയിന്‍ മലയമ്മ പുസ്തകം രചിച്ചിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരു രാഷ്ട്രീയപാര്‍ട്ടി എന്നതിലപ്പുറം മനുഷ്യ സമൂഹത്തിന്റെ മത-സാമൂ ഹിക-സാംസ്‌കാരിക-രാഷ്ട്രീയ – സാഹിത്യ-ചിന്താ മേഖലകളില്‍ കമ്യൂ ണിസം ഉണ്ടാക്കിയ ആഘാതം ചെറുതല്ല എന്നും, മനുഷ്യന്‍ കേവലം പദാര്‍ഥമാണെന്നും എവല്യൂഷന്റെ പരിണതിയാണെന്നുമുള്ള ഡാര്‍വിനിസ്റ്റ്- നാസിക വായനയില്‍നിന്നു തുടങ്ങുന്ന മനുഷ്യന്റെ സാധ്യതകളെ ക്കുറിച്ചുള്ള അതിന്റെ വികല്‍പനകള്‍.

120 മില്യന്‍ ജനങ്ങളെ ആഹുതി വരുത്തിയ അതിന്റെ ചരിത്രം ലെനിന്‍, സ്റ്റാലിന്‍, മാവോ, പോള്‍പോട്ട് തുടങ്ങിയവരിലൂടെ കടന്നുപോകുന്നു. യുക്തിവാദത്തിന്റെയും ലിബറ ലിസത്തിന്റെയും ളോഹയണിഞ്ഞ് മത കാഴ്ച്ചപ്പാടുകള്‍ക്കെതിരെ തിരിയുമ്പോള്‍ അത് ഫാഷിസത്തിന്റെ മറുപേരായി മാറുന്നു. കമ്യൂണി സത്തിന്റെ ചരിത്രവും ലോകവീക്ഷണവും ആഴത്തില്‍ അന്വേഷണ വിധേയമാക്കുന്ന പഠനമാണ് ചുവപ്പ് ഭീകരത എന്ന് ലേഖകന്‍ വ്യക്തമാക്കുന്നു.

റൈറ്റേഴ്‌സ് ഫോറം ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് യു.എ.ഇയിലെ സാമൂഹ്യ പ്രവര്‍ത്തകനും അക്കാഫിന്റെ രക്ഷാധികാരി ശാഹുല്‍ ഹമീദ് പുസ്തകം , ഇന്‍ക്കാസ് യു.എ.ഇ.സിക്രട്ടറി സി.പി.ജലീല്‍ നല്‍കി പ്രകാശനംചെയ്തു. സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ അഖില്‍ദാസ് ഗുരുവായൂര്‍ പുസ്തകം പരിചയപ്പെടുത്തി. ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു.ഡോ.എസ്.എസ്.ലാല്‍, കെ.പി.കെ. വെങ്ങര, അമ്മാര്‍ കീഴ്പറമ്പ് ,എം എ.സുഹയില്‍, അഹമ്മദ് ശരീഫ്, സിദ്ദീഖ് വചനം, ശിവപ്രസാദ്, നജാ ഹുൈസൈന്‍, കടവത്ത്ബല്‍ക്കീസ് മുഹമ്മദലി, എന്നിവര്‍ പങ്കെടുത്തു.