16
Apr 2023
Mon
16 Apr 2023 Mon

വാഴക്കാട് മഹല്ല് മുൻ പ്രസിഡണ്ട് കോഴിശീരി സി. കെ. മുഹമ്മദ് (74)
വാഴക്കാട് നിര്യാതനായി. വാഴക്കാട് മഹല്ല് മുൻ പ്രസിഡന്റും ദീർഘകാലം സെക്രട്ടറിയുമായിരുന്നു. മേപ്പ് റസിഡൻഷ്യൽ അസോസിയേഷൻ പ്രസിഡന്റ്, ജനജാഗ്രത സമിതി ട്രഷറർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. നിലവിൽ പെൻഷനേഴ്‌സ് ലീഗ് വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മഞ്ചേരി കോടതിയിൽ സൂപ്രണ്ടായാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചത്. പരേതനായ സി.കെ. മൊയ്തീൻ ഹാജിയുടെ മകനാണ്. മുസ്ലിം ലീഗ് നേതാവായിരുന്ന സി. കോയസാഹിബിന്റെ മകൾ ആമിനയാണ് ഭാര്യ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മക്കൾ: പരേതയായ ഷിജിയ, ഷബ്ന,ആഷിഫ്, ആഷിഖ്.
മരുമക്കൾ: രായിൻ കുട്ടി കാവനൂർ (PWD എഞ്ചിനീയർ), നാസർ ബാബു (ഗവ:പ്രസ്സ് ഷൊർണൂർ), രഹ്‌ന (കൊടിയത്തൂർ), ഡോ. ഫർസാന (മമ്പാട്).

സഹോദരങ്ങൾ: മുഹമ്മദ് അബ്ദു റഹ്മാൻ വയനാട്, സി. കെ. അബൂബക്കർ (പരേതൻ), സി. കെ. കമ്മു മാസ്റ്റർ, സി. കെ. അബ്ദു (ഷിപ്പിയാഡ് കൊച്ചി), ബഷീർ കൊടിയത്തൂർ (പരേതൻ),വാസിൽ മുണ്ടുമുഴി, നഫീസ കോഴിശ്ശീരി, മറിയം കീഴുപറമ്പ്, ഫാത്തിമ എളമരം (പരേത).