അധ്യാപികയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പോണ്‍ചിത്രമായി പ്രചരിപ്പിച്ച രണ്ട് പ്ലസ് ടു വിദ്യാര്‍ഥിക്കെതിരേ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ പാല്‍ഘറിലെ നൈഗോണിലാണ് സംഭവം. ഇവിടുത്തെ പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും.
|
ഇതേ സ്‌കൂളിലെ 29കാരിയായ അധ്യാപിക സ്ഥാപനത്തില്‍ നടന്ന പരിപാടിയുടെ അവതാരകയായിരുന്നു. ഈ സമയമെടുത്ത ഫോട്ടോയില്‍ നിന്ന് അധ്യാപികയുടെ തല വെട്ടിയെടുത്ത് പോണ്‍ ചിത്രത്തില്‍ ചേര്‍ക്കുകയായിരുന്നു വിദ്യാര്‍ഥികള്‍. തുടര്‍ന്ന് ഈ അശ്ലീല ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ ഇവര്‍ പ്രചരിപ്പിച്ചു. ചിത്രം ശ്രദ്ധയില്‍പെട്ടതോടെ അധ്യാപിക പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് പ്രതികളായ വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
അതേസമയം കഴിഞ്ഞയാഴ്ച നവി മുംബൈയില്‍ 35കാരിയായ അധ്യാപികയെ പോലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിക്ക് സാമൂഹിക മാധ്യമങ്ങളില്‍ അശ്ലീലസന്ദേശങ്ങള്‍ അയച്ചതിനും അര്‍ധനഗ്നയായ നിലയില്‍ വിദ്യാര്‍ഥിക്ക് വീഡിയോ കോള്‍ ചെയ്തതിനുമായിരുന്നു ഇത്. ആണ്‍കുട്ടി അധ്യാപികയുടെ നടപടി വീട്ടുകാരെ അറിയിക്കുകയും മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
ALSO READ: നാലാം ക്ലാസുകാരിയെ മര്‍ദ്ദിച്ച അച്ഛനും രണ്ടാനമ്മയും അറസ്റ്റില്‍


