07
Oct 2023
Wed
07 Oct 2023 Wed

തൃശൂര്‍ കൊട്ടേക്കാട് നാലാം ക്ലാസ് വിദ്യാര്‍ഥി മാലിന്യക്കുഴിയില്‍ വീണ് മരിച്ചു. കുറുവീട്ടില്‍ റിജോയുടെ മകന്‍ ജോണ്‍ പോള്‍ ആണ് മരിച്ചത്.
ചൊവ്വ വൈകുന്നേരം സൈക്കിളെടുത്ത് വീട്ടില്‍ വീട്ടിൽ നിന്ന് പുറത്തേക്ക് പോയ ജോണിനെ കാണാതായിരുന്നു.
തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് രാത്രിയോടെ കുന്നത്തുപീടിക സെന്ററിലെ സ്വകാര്യ കമ്പനിയുടെ
മാലിന്യക്കുഴിയില്‍ കുട്ടിയെ കണ്ടെത്തിയത്.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കൊട്ടേക്കാട് സെന്റ് മേരീസ് എല്‍പി സ്‌കൂൾ വിദ്യാർഥിയാണ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക