പത്തുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ഉര്‍ദു അധ്യാപകനെയും ഇയാളുടെ ഗര്‍ഭിണിയായ ഭാര്യയെയും യുപി പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം.
|
ഉര്‍ദു പഠിപ്പിക്കാനെന്ന വ്യാജേന പെണ്‍കുട്ടിയെ പള്ളിവളപ്പിലെ താമസസ്ഥലത്ത് വച്ച് ഇയാള്‍ പീഡിപ്പിക്കുകയും ഭാര്യ ഇതിനു കൂട്ടുനില്‍ക്കുകയും ചെയ്തുവെന്നാണ് പരാതി.
മുസഫര്‍നഗര്‍ സ്വദേശിയായ മുഹമ്മദ് റിസ് വാന്‍(45), ഇയാളുടെ ആറു മാസം ഗര്‍ഭിണിയായ ഭാര്യ എന്നിവരാണ് അറസ്റ്റിലായത്. പള്ളിവളപ്പില്‍ താമസിച്ച് പ്രദേശത്തെ കുട്ടികള്‍ക്ക് ഉര്‍ദു പഠിപ്പിക്കുകയായിരുന്നു റിസ് വാനെന്ന് പോലീസ് പറയുന്നു. പീഡനദൃശ്യം മൊബൈല്‍ കാമറയില്‍ പകര്‍ത്തി ഇയാള്‍ പെണ്‍കുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നുവെന്നും പോലീസ് സ്‌റ്റേഷന്‍ ചുമതലയുള്ള സഞ്ജയ് പാണ്ഡേ പറയുന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





