CMRLഎക്‌സാലോജിക് മാസപ്പടി കേസില്‍ വീണ്ടും ഇ.ഡി റെയ്ഡ്. കോഴിക്കോട് ഉള്‍പ്പെടെ എട്ടിടങ്ങളിലാണ് റെയ്ഡ്. സിപിഎം ജില്ലാ സക്രട്ടറിയേറ്റ് അംഗം പി നിഖിലിന്റെ വീട്ടില്‍ ഉള്‍പ്പെടെ റെയ്ഡ് നടന്നതായാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ ഡയറിയില്‍ നിന്ന് ലഭിച്ച പേരുകളുടെ അടിസ്ഥാനത്തില്‍ ഇഡി നിഖിലിന്റെ വീട്ടിലെത്തിയത്.
|
കോഴിക്കോട് അശോക പുരത്തെ ഫ്‌ളാറ്റില്‍ രാവിലെ 6 മണിക്കാണ് ഇഡി പരിശോധനക്കെത്തിയത്. വീണയുടെ ഭര്‍ത്താവും മുന്‍ മന്ത്രിയുമായി മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് നിഖില്‍. സംഭവ സമയത്ത് നിഖില്‍ വീട്ടിലുണ്ടായിരുന്നില്ല.
കേസില്‍ ഇത് രണ്ടാം തവണയാണ് പരിശോധന. ആദ്യ ഘട്ടത്തില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് പരിശോധന നടത്തിയിരുന്നു. പിന്നീട് അന്വേഷണവുമായി മുന്നോട്ടുപോകാമെന്നുള്ള കോടതി അനുമതിയോടെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളില്‍ ഉള്‍പ്പെടെ പരിശോധന നടത്തിയത്. പിന്നാലെ വീണ ടിഎയെ രണ്ട് തവണ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.
സ്വത്തുക്കള്‍ അറ്റാച്ച്മെന്റ് ചെയ്യാന്‍ പോകുന്ന നടപടികളിലേക്ക് കടക്കുന്നതിന് മുന്‍പാണ് വീണ്ടും പരിശോധന നടത്തുന്നത്. പണം എങ്ങോട്ടുപോയി എന്നത് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
2.78 കോടി രൂപ അനധികൃതമായി ഒരു സേവനവും നല്‍കാതെ സിഎംആര്‍എല്ലില്‍ നിന്ന് എക്സാലോജിക് കൈപ്പറ്റിയെന്നതാണ് ഇഡിയുടെ കണ്ടെത്തല്‍. സംഭവം കള്ളപ്പണം വെളുപ്പിക്കല്‍ പരിധിയില്‍ ഉള്‍പ്പെടുന്നതാണെന്നും ഇഡി വ്യക്തമാക്കിയിരുന്നു.
എക്‌സാലോജിക് -സിഎംആര്‍എലിന് നല്‍കിയ സേവനം, സിഎംആര്‍എലില്‍ നിന്ന് ലഭിച്ച പണം എന്ത് ചെയ്തു എന്നീ കാര്യങ്ങളില്‍ ഊന്നിയായിരുന്നു വീണയെ ഇഡി ചോദ്യം ചെയ്തിരുന്നത്. കേസില്‍ എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകളുടെ പരിശോധന ഇ.ഡി ആരംഭിച്ചിരുന്നു. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിന്റെ 134 അനുബന്ധ രേഖകള്‍ ഇഡിയ്ക്ക് ലഭിച്ചിരുന്നു. എംഡി ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ എസ് കര്‍ത്താ, മകള്‍ ഷിബി എസ് കര്‍ത്ത, മകന്‍ ശരന്‍ എസ് കര്‍ത്ത, എന്നിവരടക്കം 6 പേരെയാണ് ഇഡി ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്തത്.
Tags: CMRL, Exalogic, Veena Vijayan, ED Raid, Kerala News, CPM, Kozhikode, Pinarayi Vijayan, P Nikhil, Muhammad Riyas, Money Laundering, SFIO Report, Malayalam News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





