കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ മികച്ച ശമ്പളത്തോടെ വിവിധ ജോലി ഒഴിവുകള്‍
|
കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് കീഴില്‍ മികച്ച ശമ്പളത്തോടെട ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരമൊരുക്കി പുതിയ വിജ്ഞാപനം.
സീനിയര്‍ പ്രോജക്ട് കണ്‍സള്‍ട്ടന്റ് , പ്രോജക്റ്റ് കണ്‍സള്‍ട്ടന്റ് , ജൂനിയര്‍ പ്രോജക്ട് കണ്‍സള്‍ട്ടന്റ് തസ്തികയിലേക്കാണ് നിയമനം. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി ആകെ 17 ഒഴിവുകളാണുള്ളത്. ഇമെയില്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: മാര്‍ച്ച് 22.
55 വയസ് വരെയാണ് പ്രായപരിധി.
വിദ്യാഭ്യാസ യോഗ്യത
സീനിയര്‍ പ്രോജക്ട് കണ്‍സള്‍ട്ടന്റ്: മാസ്‌റ്റേഴ്‌സ്/ ബാച്ചിലര്‍ ബിരുദം, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സില്‍ എഞ്ചിനീയറിങ് 10 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വര്‍ഷം ഹരിത ഊര്‍ജ പദ്ധതികളില്‍ പരിചയം, സോളാര്‍/ ഷോര്‍ പവര്‍ പോലെ പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജവും വൈദ്യുതി വിതരണവും, ഏതെങ്കിലും ഉള്‍പ്പെടുന്ന മറ്റ് പ്രധാന പദ്ധതികള്‍ EHT/ HT ഇലക്ട്രിക്കല്‍ പ്രോജക്ടുകള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തി പരിചയം.
പ്രോജക്ട് കണ്‍സള്‍ട്ടന്റ്
ഇലക്ട്രിക്കലില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് ബിരുദം 5 അല്ലെങ്കില്‍ കൂടുതല്‍ വര്‍ഷത്തെ പരിചയം. EHT/HT ഇലക്ട്രിക്കല്‍ പ്രോജക്ട്. ജൂനിയര്‍ പ്രോജക്ട് കണ്‍സള്‍ട്ടന്റ് (ഗ്രീന്‍ പ്രോജക്ട്‌സ്) ഡിപ്ലോമ ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ കൂടാതെ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്. 3 അല്ലെങ്കില്‍ കൂടുതല്‍ വര്‍ഷത്തെ പരിചയം.
പ്രോജക്ട് കണ്‍സള്‍ട്ടന്റ് (ഗ്രീന്‍ പ്രോജക്ട്)
ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് ബിരുദം, പുനരുപയോഗിക്കാവുന്ന/ ഹരിത ഊര്‍ജ്ജ പദ്ധതി സോളാര്‍/ ഷോര്‍ പവര്‍ പോലെ പ്രവര്‍ത്തിക്കുന്ന പദ്ധതികളില്‍ 5 വര്‍ഷത്തെ പരിചയം. ജൂനിയര്‍ പ്രോജക്ട് കണ്‍സള്‍ട്ടന്റ് ഡിപ്ലോമ ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ കൂടാതെ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്. അല്ലെങ്കില്‍ കൂടുതല്‍ വര്‍ഷത്തെ പരിചയം
ശഷമ്പളം
സീനിയര്‍ പ്രോജക്ട് കണ്‍സള്‍ട്ടന്റ്, പ്രോജക്റ്റ് കണ്‍സള്‍ട്ടന്റ് വിഭാഗത്തില്‍ 65,000 രൂപയും പ്രോജക്റ്റ് കണ്‍സള്‍ട്ടന്റ് വിഭാഗത്തില്‍ 55,000 രൂപയുമാണ് ശമ്പളം. ജൂനിയര്‍ പ്രോജക്ട് കണ്‍സള്‍ട്ടന്റ്, ജൂനിയര്‍ പ്രോജക്ട് കണ്‍സള്‍ട്ടന്റ് വിഭാഗത്തില്‍ 30,000 രൂപയും ശമ്പളമായി ലഭിക്കും.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വിജ്ഞാപനത്തോടൊപ്പം ചേര്‍ത്ത ആപ്ലിക്കേഷന്‍ പൂരിപ്പിച്ച് താഴെ കാണുന്ന ഇമെയില്‍ ഐ.ഡിയിലേക്ക് അയക്കണം. 22032024 മുമ്പ് അയക്കണം.
മെയില്‍ ഐഡി: [email protected].
ഔദ്യോഗിക വിജ്ഞാപനത്തിന്റെ ലിങ്ക് താഴെ നല്‍കുന്നു. അത് വായിച്ച ശേഷം മാത്രം അപേക്ഷിക്കുക.
വെബ്‌സൈറ്റ്: https://www.cochinport.gov.in/
വിജ്ഞാപനം: https://www.cochinport.gov.in/sites/default/files/2024-02/Notice%20inviting%20Consultants%20for%20Electrical%20Projects_0.pdf
cochin port trust job vacancies


