11
Apr 2026
Sat
11 Apr 2026 Sat
complaint against CPIM leaders over Kumbhamela viral girl marriage

പ്രായപൂര്‍ത്തിയാവാത്ത കുംഭമേള വൈറല്‍താരത്തിന്റെ വിവാഹത്തിനു കൂട്ടുനിന്നുവെന്നാരോപിച്ച് സിപിഐഎം നേതാക്കള്‍ക്കെതിരേ കുന്നംകുളം പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, വി ശിവന്‍കുട്ടി, എ എ റഹീം എം പി എന്നിവര്‍ക്കെതിരേയാണ് പരാതി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യൂത്ത് കോണ്‍ഗ്രസ് കുന്നംകുളം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വിഘ്നേശ്വര പ്രസാദാണ് പരാതി നല്‍കിയത്. പോക്‌സോ, ശൈശവ വിവാഹ നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. 13 ദിവസം തന്റെ വീട്ടില്‍ ഈ പെണ്‍ക്കുട്ടിയെ അനധികൃതമായി താമസിപ്പിച്ച തിരുവനന്തപുരം സ്വദേശി ജയകുമാറിനെതിരെയും പരാതി ഉന്നയിച്ചിട്ടുണ്ട്.

ALSO READ: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍