18
May 2023
Sun
18 May 2023 Sun

ബംഗളൂരു: പുതിയ കർണാടക മുഖ്യമന്ത്രി ആരാകണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കും. ഇക്കാര്യം ഹൈക്കമാൻഡിന് വിടാൻ കോൺഗ്രസ് നിയമസഭാകക്ഷി യോഗം പ്രമേയം പാസാക്കി. എഐസിസി നിയോഗിച്ച മൂന്ന് നിരീക്ഷകർ എംഎൽഎമാരുമായി ഒറ്റയ്‌ക്കൊറ്റയ്ക്ക് ചർച്ച നടത്തിയാകും മുഖ്യമന്ത്രിയെ തീരുമാനിക്കുക. സിദ്ധരാമയ്യയ്ക്ക് സാധ്യതയേറെ കൽപിക്കുന്നുണ്ടെങ്കിലും ഡി.കെ.ശിവകുമാർ വിഭാഗം വി!ട്ടുവീഴ്ചയ്ക്ക് തയാറായിട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനം ആയില്ലെങ്കിലും കർണാടകയിൽ പുതിയ സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് കോൺഗ്രസ് അറിയിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും അന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യും. സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. വിവിധ പാർട്ടി നേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിക്കും.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക