29
Feb 2024
Tue
29 Feb 2024 Tue
Congress MLAs congratulate Modi for building Ram Temple; Gujarat and Goa legislatures passed the resolution

ഡല്‍ഹി: രാമക്ഷേത്രം നിർമിച്ചതിൽ മോദിയെ അഭിനന്ദിച്ച് കോൺഗ്രസ് എംഎൽഎമാർ. കോൺഗ്രസ് എംഎൽഎമാർ പിന്തുണച്ചത് അയോധ്യയില്‍ ബാബ്‌റി മസ്ജിദ് പൊളിച്ച സ്ഥാനത്ത് രാമക്ഷേത്രം നിര്‍മ്മിച്ച് വിഗ്രഹ പ്രതിഷ്ഠ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് പ്രമേയം പാസാക്കി ഗുജറാത്ത്, ഗോവ നിയമസഭകള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെയും ആം ആദ്മി എംഎല്‍എമാരുടെയും പൂര്‍ണ പിന്തുണയോടെയാണ് പ്രമേയം ഏകകണ്ഠമായി പാസാക്കിയത്. മോദിയെ പുകഴ്ത്താന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്മാര്‍ പരസ്പരം മത്സരിക്കുന്ന കാഴ്ചയ്ക്കും നിയമസഭകള്‍ വേദിയായി.

ബാബ്‌റി മസ്ജിദ് പൊളിച്ച സ്ഥാനത്ത് രാമക്ഷേത്രം നിര്‍മ്മിച്ച് വിഗ്രഹ പ്രതിഷ്ഠ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ഗോവയും ഗുജറാത്തുമാണ് പ്രമേയം പാസാക്കിയത്. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും പ്രതിപക്ഷത്തിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏകകണ്ഠമായാണ് പ്രമേയങ്ങള്‍ പാസായത്.

 

പ്രമേയത്തെ എതിര്‍ത്തില്ലെന്ന് മാത്രമല്ല, മോദി സ്തുതിക്കായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ പരസ്പരം മത്സരിക്കുന്ന കാഴ്ചയ്ക്കും നിയമസഭകള്‍ വേദിയായി.

പാര്‍ലമെന്റില്‍ കേന്ദ്രബജറ്റിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ നരേന്ദ്രമോദി കോണ്‍ഗ്രസിനെ അതിരൂക്ഷമായി വിമര്‍ശിക്കുകയും നെഹ്‌റു കുടുംബത്തെ അധിക്ഷേപിക്കുകയും ചെയ്യുമ്പോഴായിരുന്നു കോണ്‍ഗ്രസ് എംഎല്‍എമാരുടെ മോദിസ്തുതി. ഗുജറാത്തില്‍ ബജറ്റ് സമ്മേളനത്തിനിടെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് പ്രമേയം അവതരിപ്പിച്ചത്.

 

പ്രമേയത്തിന് പൂര്‍ണപിന്തുണ അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ അര്‍ജുന്‍ മോധ്വാഡിയ സംസാരിച്ചു. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയാണ് 1989ല്‍ രാമക്ഷേത്രത്തിന് കല്ലിടാന്‍ അനുവാദം നല്‍കിയതെന്നും ചൂണ്ടിക്കാട്ടി രാമക്ഷേത്ര നിര്‍മ്മാണത്തില്‍ കോണ്‍ഗ്രസിനും പങ്കുണ്ടെന്ന അവകാശ വാദം ഉയര്‍ത്താനും അദ്ദേഹം മറന്നില്ല.

പ്രതിപക്ഷത്തുള്ള ആം ആദ്മി അംഗങ്ങളും അനുകൂലിച്ചതോടെ ഗുജറാത്ത് നിയമസഭ പ്രമേയം പാസാക്കി. ഗോവയില്‍ ബജറ്റ് സമ്മേളനത്തിനിടെ സ്പീക്കര്‍ രമേഷ് തിവാരിയാണ് മോദിയെ അഭിനന്ദിക്കുന്ന പ്രമേയം അവതരിപ്പിച്ചത്.