30
May 2024
Thu
30 May 2024 Thu

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. ശശി തരൂര്‍ എം.പിയുടെ പി.എ അറസ്റ്റില്‍. 500 ഗ്രാം സ്വര്‍ണവുമായാണ് തരൂരിന്റെ പി.എ ശിവകുമാര്‍ പ്രസാദും കൂട്ടാളിയും പിടിയിലായത്. ദുബൈയില്‍നിന്നെത്തിയ ആളുടെ പക്കല്‍നിന്ന് സ്വര്‍ണം സ്വീകരിക്കുന്നതിനിടെയാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇയാളെ സ്വീകരിക്കാനായി പ്രസാദ് വിമാനത്താവളത്തില്‍ വരികയായിരുന്നു. പ്രസാദിന് എയര്‍ ഡ്രോം എന്‍ട്രി പെര്‍മിറ്റ് കാര്‍ഡ് ഉണ്ട്. അക്കാരണത്താല്‍ എയര്‍പോര്‍ട്ട് പരിസരത്തേക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ടെന്നും ഇതുപ്രകാരം എയര്‍പോര്‍ട്ട് വളപ്പില്‍ പ്രവേശിച്ച് ഒരു പാക്കറ്റ് സ്വീകരിച്ചപ്പോള്‍ യാത്രക്കാരനൊപ്പം പിടിച്ചെന്നും അധികൃതര്‍ പറഞ്ഞതായി ANI റിപ്പോര്‍ട്ട്‌ചെയ്തു.

#Shashi_Tharoor

Congress MP Shashi Tharoor’s PA held by customs for allegedly smuggling gold from Dubai