പത്തനംതിട്ട റാന്നിയില്‍ പാലം നിര്‍മാണത്തിനായുള്ള കോണ്‍ക്രീറ്റ് തൂണില്‍ കമ്പിക്ക് പകരം തടി ഉപയോഗിച്ചതായി പരാതി. പഴവങ്ങാടി വലിയപറമ്പില്‍പടിയിലുള്ള ബണ്ടുപാലം റോഡില്‍ പാലത്തിന്റെ ഡിആര്‍ നിര്‍മിക്കുന്നതിനായി കൊണ്ടുവന്ന കോണ്‍ക്രീറ്റ് തൂണുകൾക്കുള്ളിലാണ് കമ്പിക്കു പകരം തടികഷ്ണം ഉപയോഗിച്ച് വാര്‍ത്തത്.
|
ഇതിനെ തുടര്‍ന്ന് നാട്ടുകാർ നിര്‍മാണ പ്രവര്‍ത്തനം തടഞ്ഞു. തിങ്കളാഴ്ചയാണ് സംഭവം നടക്കുന്നത്. പാലത്തിന്റെ തൂണിന് ചുറ്റുമുള്ള സംരക്ഷണ കവചമെന്ന നിലയ്ക്കാണ് ഡിആര്‍ പാക്കിങ് നിര്‍മിക്കുന്നത്. കോണ്‍ക്രീറ്റ് തൂണുകളില്‍ തടി തളളി നില്‍ക്കുന്നത് കണ്ടതോടെയാണ് വിവരം പുറത്തായത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



