17
Aug 2025
Fri
17 Aug 2025 Fri
Coolie Advance Booking

തമിഴ് സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കുമെന്ന് ആരാധകര്‍ കരുതുന്ന ചിത്രമാണ് കൂലി. ഇതുവരെ കാണാത്ത തരത്തില്‍ വയലന്റായിട്ടുള്ള വേഷത്തില്‍ രജനി കാന്തും തുടര്‍ച്ചയായ രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകള്‍ക്ക് ശേഷം ലോകേഷ് കനകരാജും ചേരുമ്പോള്‍ തിയേറ്ററുകള്‍ പൂരപ്പറമ്പാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആഗസ്ത് 14ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ അ്വാന്‍സ് ബുക്കിംഗ് തുടങ്ങുകയാണ്. തിരഞ്ഞെടുത്ത തിയേറ്ററുകളിലാണ് ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിക്കുക. ഇന്ന് (വെള്ളി) 10.30 മുതല്‍ ബുക്കിംഗ് തുടങ്ങും.

വരും ദിവസങ്ങളില്‍ കൂടുതല്‍ തിയേറ്ററുകളില്‍ അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങും. കേരളത്തിലും കര്‍ണാടകയിലും ആദ്യ ഷോകള്‍ രാവിലെ 6 മണിക്ക് ആരംഭിക്കും, തമിഴ്‌നാട്ടില്‍ രാവിലെ 9 മണിക്ക് ഷോകള്‍ ആരംഭിക്കും. യുകെയില്‍ പുലര്‍ച്ചെ 5 മണിക്കാണ് പ്രദര്‍ശനം തുടങ്ങുക.

ALSO READ: കേക്കില്‍ ഗായികയോടൊപ്പമുള്ള പുരുഷന്‍ ആരാണ്? ആരാധകരോട് വെളിപ്പെടുത്തി അമൃത സുരേഷ്

2023ല്‍ ‘തുനിവ്’ എന്ന ചിത്രത്തിന്റെ ആദ്യ ദിവസത്തെ ആദ്യ ഷോക്കിടെ ഒരു ആരാധകന്‍ മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാര്‍ അതിരാവിലെയുള്ള ഷോകള്‍ റദ്ദാക്കിയിരിക്കുകയാണ്. അതിനാല്‍, തമിഴ്‌നാട്ടിലെ ആദ്യ ഷോ രാവിലെ 9 മണിക്ക് മാത്രമാണ് ആരംഭിക്കുക. സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയിരിക്കുന്നത്.

നിലവിലെ അഡ്വാന്‍സ് ബുക്കിംഗ് കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും ചിത്രം വമ്പന്‍ ഓപ്പണിംഗ് നേടുമെന്നാണ് പ്രതീക്ഷ.

കൂലി റീസെന്‍സറിങില്‍ സ്‌പോയിലര്‍
കഴിഞ്ഞദിവസം ചിത്രം റീ സെന്‍സര്‍ ചെയ്തിരുന്നു. പുതിയതായി ചില കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കേണ്ടി വന്നതിനാലാണ് റീ സെന്‍സര്‍ ചെയ്തത്. എന്നാല്‍ റീ സെന്‍സറിങ്ങിന്റെ സര്‍ട്ടിഫിക്കറ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സിനിമയിലെ സ്പോയിലറും പ്രേക്ഷകര്‍ക്ക് മനസിലായി. ആറ് മാറ്റങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ നടത്തിയത്.

ചിത്രത്തിന്റെ ആദ്യ റീലില്‍ രജിനികാന്തിന്റെ 50 വര്‍ഷത്തോടനുബന്ധിച്ചുള്ള അനിമേഷന്‍ വീഡിയോ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 25 സെക്കന്‍ഡുള്ള വീഡിയോയാണ് ചേര്‍ത്തത്. ലോകേഷിന്റെ മുന്‍ ചിത്രമായ ലിയോയില്‍ വിജയ്യുടെ അനിമേഷന്‍ ടൈറ്റില്‍ കാര്‍ഡ് ആരാധകര്‍ക്ക് വന്‍ സര്‍പ്രൈസായിരുന്നു. ഈ ട്രെന്‍ഡ് പിന്നീട് സൗത്ത് ഇന്ത്യയിലെ പല സൂപ്പര്‍താരങ്ങളും അനുകരിച്ചിരുന്നു. എന്തായാലും രജിനിയുടെ അനിമേഷന്‍ വീഡിയോ തിയേറ്ററുകളെ ഇളക്കിമറിക്കുമെന്ന് ഉറപ്പാണ്.

ട്രെയ്ലര്‍ റിലീസിന് പിന്നാലെ കൂലി ഒരു ടൈം ട്രാവല്‍ ചിത്രമാണോയെന്ന സംശയം ആരാധകര്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, കൂലി ഒരു ടൈം ട്രാവല്‍ സിനിമ അല്ലെന്നും ഒരു വാച്ച് ഫാക്ടറിയുടെ തീമിന്റെ അടിസ്ഥാനത്തിലാണ് സിനിമ നടക്കുന്നതെന്നും ലോകേഷ് പറഞ്ഞു.

കൂലി ടൈം ട്രാവലര്‍ ആണോ?
‘സിനിമ ടൈം ട്രാവല്‍ ആണെന്ന് വരെ ആളുകള്‍ പറയുന്നുണ്ട്. ഇതിനെക്കുറിച്ച് ഇപ്പോള്‍ പറഞ്ഞില്ലെങ്കില്‍ നാളെ അതിന് ഞാന്‍ മറുപടി പറയേണ്ടി വരും. കൂലി ഒരു ടൈം ട്രാവല്‍ സിനിമ അല്ല. ഒരു വാച്ച് ഫാക്ടറിയുടെ തീമിലാണ് സിനിമ നടക്കുന്നത്. ആക്ഷന്‍ സീനുകളില്‍ വാച്ചിനെ ഒരു ചെയിന്‍ ആയി ഉപയോഗിച്ചുള്ള ആക്ഷന്‍ സീനുകള്‍ ആണുള്ളത്’, ലോകേഷ് കനകര്‍ജ് പറഞ്ഞു.

രജിനിക്ക് പുറമെ വന്‍ താരനിരയും ഒരുപിടി സര്‍പ്രൈസും കൂലിയിലുണ്ട്. നാഗാര്‍ജുന, ഉപേന്ദ്ര, സത്യരാജ്, സൗബിന്‍, ആമിര്‍ ഖാന്‍ എന്നിവര്‍ ശക്തമായ വേഷം ചെയ്യുമ്പോള്‍ ശിവകാര്‍ത്തികേയനും ജീവയും ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുമെന്നും കേള്‍ക്കുന്നുണ്ട്. അനിരുദ്ധ് ഈണം നല്‍കിയ പാട്ടുകളെല്ലാം ഇതിനോടകം ട്രെന്‍ഡായി മാറിക്കഴിഞ്ഞു.