11
Apr 2026
Sat
11 Apr 2026 Sat
couples among three drown in Nadapuram

കോഴിക്കോട് നാദാപുരത്ത് ദമ്പതികളടക്കം മൂന്നുപേര്‍ പുഴയില്‍ മുങ്ങിമരിച്ചു. അരീക്കുണ്ട് സ്വദേശികളായ അന്‍സാറും ഭാര്യ സുഹാദയും സഹോദരന്റെ മകള്‍ ഇസാ മറിയം എന്നിവരാണ് മരിച്ചത്. തുണി അലക്കാന്‍ പോയതായിരുന്നു ഇവര്‍. ഇതിനിടെ കുട്ടി കയത്തില്‍പെടുകയും രക്ഷിക്കാന്‍ ശ്രമിക്കവേ അന്‍സാറും ഭാര്യയും താഴ്ന്നുപ്പോവുകയുമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനി വൈകിട്ടോടെയാണ് അപകടമം. സമീപത്തുണ്ടായിരുന്ന നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തുകയും വിദഗ്ധ സംഘമെത്തി മൂവരെയും പുറത്തെടുക്കുകയുമായിരുന്നു. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.

ALSO READ: ശോഭാ സുരേന്ദ്രനെതിരേ പോലീസില്‍ പരാതി നല്‍കിയ ജില്ലാ നേതാവിനെ ബിജെപിയില്‍ നിന്ന് പുറത്താക്കി