17
Oct 2026
Sat
17 Oct 2026 Sat
Teen Arrested For Rape Tried To Abort Minor's Pregnancy by watching YouTube

യൂട്യൂബ് വിഡിയോകൾ കണ്ട് തയ്യാറാക്കിയ ഔഷധക്കൂട്ട് നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഗർഭച്ഛിദ്രത്തിന് ശ്രമിച്ച 18കാരൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം. ആൺകുട്ടിയുടെ സഹപാഠിയായ 16കാരി ഗർഭിണിയായതിനെത്തുടർന്ന് വീട്ടിൽ പ്രസവിക്കുകയായിരുന്നു. സംഭവത്തിൽ ബലാത്സംഗക്കുറ്റം ചുമത്തിയാണ് പൊലീസ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാഗ്പുരിലെ ഒരേ സ്കൂളിൽ പഠിച്ചിരുന്ന ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം വീട്ടിൽ കുടുംബാംഗങ്ങൾ ഇല്ലാതിരുന്ന സമയത്ത് പെൺകുട്ടിയുമായി ശാരീരികബന്ധത്തിലേർപ്പെട്ടെന്നാണ് യുവാവിനെതിരായ ആരോപണം. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പിന്നീട് ബന്ധം തുടർന്നതായും പൊലീസ് പറയുന്നു.

പെൺകുട്ടി ഗർഭിണിയായതോടെ വൈദ്യസഹായം തേടുന്നതിന് പകരം ഗർഭച്ഛിദ്രത്തിനുള്ള മാർഗങ്ങൾ യുവാവ് യൂട്യൂബിൽ തിരഞ്ഞതായാണ് ആരോപണം. വിഡിയോകൾ കണ്ട് ഔഷധക്കൂട്ട് തയ്യാറാക്കിയെന്നും ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ നൽകിയെന്നും പൊലീസ് പറയുന്നു.

പ്രസവവേദന ആരംഭിക്കുന്നതിന് മുമ്പുള്ള ആഴ്ചകളിൽ പെൺകുട്ടിക്ക് നിർബന്ധിച്ച് ഔഷധക്കൂട്ടും ഗുളികകളും നൽകിയെന്നാണ് കേസ്. എന്നാൽ ഗർഭം അവസാനിപ്പിക്കാനുള്ള ശ്രമം വിജയിച്ചില്ല. ഗർഭം വളരെയധികം മുന്നോട്ടുപോയിരുന്നതിനാൽ പെൺകുട്ടിയുടെ ആരോഗ്യനില വഷളാകുകയും ഒടുവിൽ വീട്ടിൽവെച്ച് കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.

തുടർന്ന് പെൺകുട്ടിയെ കുടുംബാംഗങ്ങൾ സർക്കാർ ആശുപത്രിയിലും നവജാതശിശുവിനെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രസവശേഷം പെൺകുട്ടിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായതോടെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ (GMCH) ഡോക്ടർമാർ പൊലീസിനെ വിവരമറിയിച്ചു.

പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് വ്യാഴാഴ്ച യുവാവിനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിത (BNS), പോക്സോ നിയമം എന്നിവയിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിക്ക് ഇപ്പോൾ 18 വയസ്സാണെങ്കിലും പെൺകുട്ടിയുമായുള്ള ആദ്യ ശാരീരികബന്ധം നടന്ന സമയത്ത് ഇയാൾ പ്രായപൂർത്തിയാകാത്തയാളായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കുറ്റകൃത്യം നടന്ന സമയത്തെ പ്രായം പരിശോധിച്ചശേഷമായിരിക്കും തുടർ നിയമനടപടികൾ തീരുമാനിക്കുക.

അതിജീവിതയ്ക്ക് ആവശ്യമായ കൗൺസിലിങ്ങും മാനസിക പിന്തുണയും ലഭ്യമാക്കുമെന്നും കേസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറുമെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

ALSO READ: കുടുംബത്തിന് ബാധ്യതയാവാനില്ല; ദമ്പതികൾ ജീവനൊടുക്കി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക