21
May 2026
Thu
21 May 2026 Thu
court orders to evict Malayidam Thuruth land by Saturday

എറണാകുളം മലയിടംതുരുത്തിലെ ഭൂമി ഒഴുപ്പിക്കല്‍ ശനിയാഴ്ചക്കകം പൂര്‍ത്തിയാക്കണമെന്ന് ഉത്തരവിട്ട് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി. ഒഴിപ്പിക്കല്‍ ഇനിയും വച്ച് താമസിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. 2003 മുതല്‍ ഒഴിപ്പിക്കലിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. കാലങ്ങളായി ഇത് വൈകിപ്പിക്കുന്ന സ്ഥിതിയാണ്. ഇനി ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഭിഭാഷക കമ്മിഷന്‍, കോടതിയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് കോടതി പോലീസിന് നിര്‍ദേശം നല്‍കി. ഏത് സാഹചര്യം ഉണ്ടായാലും നേരിടാനുള്ള തയാറെടുപ്പ് പോലീസിന്റെ ഭാഗത്ത് നിന്ന് വേണം. കോടതി നിര്‍ദേശം അനുസരിച്ച് ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കണം. ഒഴിപ്പിക്കല്‍ നടപടി ശനിയാഴ്ചക്കകം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അഭിഭാഷക കമ്മിഷന്‍ തുടരണമെന്ന് കോടതി നിര്‍ദേശം നല്‍കി.

ALSO READ: കോഴിക്കോട്ട് കാറിനു തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം ആത്മഹത്യയാണെന്ന നിഗമനത്തില്‍ പോലീസ്