23
Jan 2023
Thu
23 Jan 2023 Thu

ജിദ്ദ:ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ ആവശ്യമായ കോവിഡ്​ പ്രതിരോധ കുത്തിവയ്പുകൾ എടുത്തിരിക്കണമെന്ന്​ ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. കോവിഡ്​ വാക്​സിൻ പൂർണ ഡോസ്​ എടുത്തിരിക്കൽ ഹജ്ജ്​ നിർവഹിക്കുന്നവർക്ക്​ നിബന്ധനയായി നിശ്ചയിച്ചിട്ടുണ്ട്​. ട്വിറ്ററിലൂടെയുള്ള അന്വേഷണത്തിന്​ മറുപടിയായാണ്​ ഹജ്ജ്​ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്​.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൂടാതെ മെനിഞ്ചൈറ്റിസ് വാക്സിനും സീസണൽ ഇൻഫ്ലുവൻസ വാക്സിനും എടുത്തിരിക്കണം. തീർഥാടകൻ ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങളോ ഏതെങ്കിലും പകർച്ചവ്യാധികളോ ബാധിച്ചയാളാകരുതെന്നും മന്ത്രാലയം പുറപ്പെടുവിച്ച നിബന്ധനകളിൽ ഉൾപ്പെടുന്നു