25
Mar 2025
Wed
25 Mar 2025 Wed
COW IS OUR MOTHER

ഭോപ്പാല്‍: പശുവിനെ കശാപ്പ് ചെയ്യാന്‍ തയാറെടുക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് അറസ്റ്റിലായ യുവാക്കളെ കൊണ്ട് ‘പശു ഞങ്ങളുടെ അമ്മയാണ്, പൊലീസ് ഞങ്ങളുടെ അച്ഛനാണ്’ എന്ന് വിളിപ്പിച്ച് നഗരമധ്യത്തിലൂടെ നടത്തി പൊലീസ്. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. (‘Cow is our mother, police is our father…’; Police march arrested youths through road chanting slogans) ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്ന് പേര്‍ ചേര്‍ന്ന് പശുവിനെ കശാപ്പ് ചെയ്യാന്‍ നീക്കംനടക്കുന്നതായി സംഘപരിവാര പ്രവര്‍ത്തകര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് സലിം മേവാതി, ആഖിബ് മേവാതി എന്നീ യുവാക്കളെ കസ്റ്റഡിയിലെടുത്തത്.

ഇവരെ ‘പശു ഞങ്ങളുടെ അമ്മയാണ്, പൊലീസ് ഞങ്ങളുടെ അച്ഛനാണ്’ എന്ന് വിളിപ്പിച്ച് ഘടിയ ടൗണിലൂടെ നടത്തുകയായിരുന്നു. വലിയ ലാത്തി കൊണ്ട് ക്രൂരമായി മര്‍ദിച്ചാണ് ഇവരെ നടത്തിക്കുന്നത്. അടിയേറ്റ് ഒന്നിലധികം തവണ ഇവരിലൊരാള്‍ നിലത്ത് വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം.

സംഭവത്തെ തുടര്‍ന്ന് ബജ്രംഗ്ദളിന്റെയും വി.എച്ച്.പിയുടെയും പ്രവര്‍ത്തകര്‍ പോലീസിനെ അഭിനന്ദിച്ചു.