05
Sep 2024
Wed
05 Sep 2024 Wed
Cow vigilante Rocky Rana from Delhi regularly shares violent videos of him attacking people by accusing cow smuggling

ബീഫിന്റെ പേരിലുള്ള കൊലപാതകവും മര്‍ദ്ദനവും രാജ്യത്ത് തുടര്‍ക്കഥയാവുന്നതിനിടെ പശുസംരക്ഷക വേഷം കെട്ടി നിരപരാധികളെ ക്രൂരമായി തല്ലിച്ചതയ്ക്കുകയും ഇതിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്ത് റോക്കി റാണ. റോക്കി റാണ ഡല്‍ഹി എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അതിക്രമദൃശ്യങ്ങള്‍ ഇയാള്‍ പ്രചരിപ്പിക്കുന്നത്. ഗോ സംരക്ഷണത്തിനായി തനിക്ക് സംഭാവനകള്‍ അയച്ചുനല്‍കാനും ഇയാള്‍ ഇത്തരം വീഡിയോകള്‍ പങ്കുവയ്ക്കുന്ന പോസ്റ്റില്‍ അഭ്യര്‍ഥിക്കുകയും ചെയ്യാറുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റോക്കി റാണയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ട് ആള്‍ട്ട് ന്യൂസ് സഹ സ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ അതിക്രമ വീഡിയോ ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ഡല്‍ഹി പോലീസിനെയും ഗവര്‍ണറെയും നരേന്ദ്രമോദിയെയും രാഷ്ട്രപതിഭവന്റെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ മെന്‍ഷന്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. റോക്കി റാണയ്‌ക്കെതിരേ ഇത്തരം അതിക്രമത്തിന് നിരവധി കേസുകള്‍ എടുത്തിട്ടുണ്ടെങ്കിലും ഇയാളെ അറസ്റ്റ് ചെയ്യാറില്ലെന്നും അഥവാ അറസ്റ്റ് ചെയ്താല്‍ ഉടന്‍ വിട്ടയ്ക്കുകയാണ് ചെയ്യുന്നതെന്നും മുഹമ്മദ് സുബൈര്‍ ചൂണ്ടിക്കാട്ടി.

ALSO READ: ബീഫ് വീട്ടില്‍ സൂക്ഷിച്ചുവെന്നാരോപിച്ച് മധ്യപ്രദേശില്‍ നിരവധി മുസ്ലിം വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക