29
Jun 2025
Tue
29 Jun 2025 Tue
CPI leader quits party and joins Muslim League after lost in bet over Nilambur

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി പന്തയം വച്ച സിപിഐ നേതാവ് വാക്കുപാലിക്കാന്‍ മുസ് ലിം ലീഗില്‍ ചേര്‍ന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് ജയിച്ചില്ലെങ്കില്‍ മുസ് ലിം ലീഗില്‍ ചേരുമെന്ന് ലീഗ് പ്രവര്‍ത്തകനെ വെല്ലുവിളിച്ച മലപ്പുറം തുവൂര്‍ ടൗണ്‍ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി ഗഫൂറാണ് വാക്കുപാലിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിപിഐയിലെ അംഗത്വം രാജിവച്ച് ഗഫൂര്‍ ചൊവ്വ രാവിലെ ലീഗില്‍ ചേരുകയായിരുന്നു. ഇനി ലീഗിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഗഫൂര്‍ വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചില്ലെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നായിരുന്നു ലീഗ് പ്രവര്‍ത്തകന്‍ ഷെരീഫിന്റെ വാഗ്ദാനം.

ജൂണ്‍ 14ന് രാവിലെ ചായക്കടയില്‍ നടന്ന ചര്‍ച്ച തര്‍ക്കത്തിലേക്കു നീങ്ങുകയും തുടര്‍ന്ന് ഇരുവരും തിരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി പന്തയത്തിലേര്‍പ്പെടുകയുമായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ഗഫൂര്‍ വാക്കുപാലിക്കാന്‍ താന്‍ തയ്യാറാണെന്ന് ഷെരീഫിനെ അറിയിക്കുകയായിരുന്നു.

ALSO READ: ഇസ്രായേലിന് ട്രംപിന്റെ താക്കീത്; മന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ച് നെതന്യാഹു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക