ഇറാനെതിരായ ആക്രമണത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ ഇസ്രായേലിനോട് യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ്. ആ ബോംബുകള്‍ ഇടരുതെന്നും അഥവാ അതിട്ടാല്‍ വെടിനിര്‍ത്തല്‍ ലംഘനമാവുമെന്നും താക്കീത് ചെയ്ത ട്രംപ് പൈലറ്റുമാരെ തിരികെ വിളിക്കാന്‍ യുഎസ് പ്രസിഡന്റായ താന്‍ ആവശ്യപ്പെടുകയാണെന്നും ട്രംപ് വ്യക്തമാക്കി.സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ താക്കീത്.
|
ഇസ്രായേലിന്റെ ആക്രമണത്തിന്റെ തിരച്ചടിയായി ഇറാന്‍ തുടരുന്ന ആക്രമണം 12ാം ദിവസത്തിലേക്ക് കടക്കുകയും ഇസ്രായേലിലുടനീളം നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തതിനു പിന്നാലെ ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു.
യുഎസ് നടത്തിയ ആക്രമണത്തിനു തിരിച്ചടിയായി ഖത്തറിലെ യുഎസ് വ്യോമതാവളവും ഇറാന്‍ ആക്രമിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം. എന്നാല്‍ ഇതിനു പിന്നാലെയും ഇസ്രായേലിനു നേരെ ഇറാന്‍ നിരവധി മിസൈലുകള്‍ വര്‍ഷിക്കുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും കെട്ടിടങ്ങള്‍ തകരുകയും ചെയ്യുകയുണ്ടായി. അതിനിടെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുതിര്‍ന്ന മന്ത്രിമാരുടെ അടിയന്തരം യോഗം വിളിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക






