20
Sep 2025
Sun
20 Sep 2025 Sun
CPIM local leader found dead in lodge room

സിപിഐഎം പ്രാദേശിക നേതാവ് ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍. വിഴിഞ്ഞത്തെ മുന്‍ ലോക്കല്‍ സെക്രട്ടറി സ്റ്റാന്‍ലിയെ ആണ് മെഡിക്കല്‍ കോളജ് ചാലക്കുഴി റോഡിലുള്ള ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് മരണമെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പ് പോലീസ് ലോഡ്ജില്‍ നിന്ന് കണ്ടെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴാഴ്ചയാണ് സ്റ്റാന്‍ലി വീട്ടില്‍ നിന്ന് പോന്നത്. അന്നു തന്നെ ലോഡ്ജില്‍ മുറിയെടുക്കുകയും ചെയ്തു. സ്റ്റാന്‍ലിയെ പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് വാതില്‍ തുറന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് മെഡിക്കല്‍ കോളജ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

ALSO READ: കരൂര്‍ ദുരന്തത്തില്‍ ഗൂഡാലോചന ആരോപിച്ച് വിജയുടെ പാര്‍ട്ടി; സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക