കരൂരില്‍ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 40 പേര്‍ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഗൂഡാലോചന ആരോപിച്ച് നടന്‍ വിജയ് അധ്യക്ഷനായ തഴിമക വെട്രി കഴകം(ടിവികെ)പാര്‍ട്ടി. വിഷയം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി മഡ്രാസ് ഹൈക്കോടതിയെ സമീപിച്ചു.
|
കേസ് പ്രത്യേക അന്വേഷണത്തിന് സംഘത്തിനു വിടുകയോ സിബിഐക്കു കൈമാറുകയോ വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ടിവികെ അഭിഭാഷകന്‍ അറിവഴകന്‍ പറഞ്ഞു. സുരക്ഷാമാനദണ്ഡങ്ങള്‍ തങ്ങള്‍ ലംഘിച്ചുവെന്ന ഡിഎംകെ സര്‍ക്കാരിന്റെ ആരോപണം തെറ്റാണെന്നും നേരത്തേ മധുര, ട്രിച്ചി, അരിയല്ലൂര്‍, തിരുവരൂര്‍, നാഗപട്ടിണം, നാമക്കല്‍ എന്നിവിടങ്ങളില്‍ പരിപാടികള്‍ നടത്തിയെന്നും എന്തുകൊണ്ടാണ് കരൂരില്‍ മാത്രമാണ് ഇത് സംഭവിച്ചുവെന്നതാണ് സംശയകരമായ കാര്യമെന്നും അറിവഴകന്‍ പറഞ്ഞു.
ALSO READ: ആര്‍എസ്എസിന്റെ മുഴുസമയ പ്രചാരകനാവാന്‍ മുന്‍ ഡിജിപി ജേക്കബ് തോമസ്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





