ഷാർജ: മാർച്ച് 19ന് ദർശന കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫുട്ബോൾ മാമാങ്കത്തിൻ്റെ “ഫിക്ച്ചർ ” ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് അഡ്വ വൈ എ റഹീം പുറത്തിറക്കി. അസോസിയേഷൻ ജോയിന്റ് ട്രഷറർ ബാബു വർഗ്ഗീസ് ടീം നറുക്കെടുപ്പ് നടത്തി. ചടങ്ങിൽ ദർശന വർക്കിങ് പ്രസിഡന്റ് ശറഫുദ്ധീൻ വലിയാകത്ത് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി പുന്നക്കൻ മുഹമ്മദലി, സ്പോർട്ട്സ് കൺവീനർ മുസ്തഫ കുറ്റിക്കോൽ, കെ ടി പി ഇബ്രാഹിം, ജെനി പോൾ, ടി പി അഷറഫ്, ഖുറേഷി ആലപ്പുഴ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ദർശന ജനറൽ സെക്രട്ടറി അഖിൽദാസ് ഗുരുവായൂർ സ്വാഗതവും ട്രഷറർ കെ.വി.ഫൈസൽ നന്ദിയും പറഞ്ഞു.
19ന് ഉച്ചയ്ക്ക് 2 മുതൽ ഷാർജ ജോക്കർ സ്റ്റേഡിയത്തിലാണ് ഓൾ കേരള സെവൻസ് ഫുട്ബാൾ മാമാങ്കം നടക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലെ പ്രഗൽഭ ഫുട്ബോൾ താരങ്ങൾ പങ്കെടുക്കും.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





