08
Jul 2026
Wed
08 Jul 2026 Wed

ആശ്രിത നിയമനത്തിലൂടെ സർക്കാർ ജോലി കിട്ടാൻ അമ്മയെ കൊന്ന മകൾ പിടിയിൽ. രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​രി​ലാ​ണ് സംഭവം. ആ​യു​ഷി​ (23), ബ​ന്ധു​ക്ക​ളാ​യ ആ​റ് പേ​രുമാണ് പി​ടി​യി​ലാ​യത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്ര​താ​പ് ന​ഗ​റി​ലെ ര​വീ​ന്ദ്ര ന​ഗ​ർ സ്വ​ദേ​ശി​യാ​യ 45കാരി നീ​ര​ജ് ശ‍​ർ​മയാ​ണ് ജൂ​ലൈ മൂ​ന്നി​ന് കൊ​ല്ലപ്പെ​ട്ടത്. അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ സ്കോ‍​ർ​പി​യോ കാ​ർ ഇവരെ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

നീ​ര​ജ് ശ‍​ർ​മ്മ​യു​ടെ മ​ര​ണ​ത്തി​ൽ സ​ഹോ​ദ​ര​നാ​യ രാ​കേ​ഷി​ന് തോ​ന്നി​യ സം​ശ​യ​മാ​ണ് പോലീസിൽ പരാതി നൽകാനും അതിലൂടെ മകൾ ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​ത്തി​യ കൊ​ല​പാ​ത​കം പൊ​ളി​ച്ചതും. ഭ​ർ​ത്താ​വ് വി​ജ​യ് കു​മാ​ർ ശ​ർ​മയു​ടെ മ​ര​ണ​ത്തി​ന് ശേഷം ആ​ശ്രി​ത നി​യ​മ​ന​ത്തി​ലൂ​ടെ നീ​ര​ജ് ശ‍​ർ​മയ്ക്ക്
ജ​യ്പൂ​രി​ലെ കോ​ട​തി​യി​ലെ എ​ൽ​ഡി ക്ലാ​ർ​ക്കാ​യി​ ജോലി ലഭിച്ചിരുന്നു.

അ​ച്ഛ​ന്‍റെ ജോലി ചെയ്യാ​ൻ ആ​യു​ഷി താ​ൽ​പ​ര്യം കാ​ണി​ച്ചി​രു​ന്നു. എ​ന്നാ​ൽ നീ​ര​ജ് ശ‍​ർ​മ ഇ​തി​ന് അ​നു​വാ​ദം ന​ൽ​കി​യി​ല്ല. ഇ​ത് ആ​യു​ഷി​യെ ക​ടു​ത്ത സ​മ്മ‍​ദ​ത്തി​ലാ​ക്കി​യി​രു​ന്നു.

തുടർന്ന് സ‍​ർ​ക്കാ​ർ ജോ​ലി സ്വ​ന്ത​മാ​ക്കാ​ൻ ബ​ന്ധു​ക്ക​ളെ കൂ​ട്ടു​പി​ടി​ച്ച് അ​മ്മ​യെ വണ്ടി ഇടിപ്പിച്ചു കൊല്ലിക്കുകയായിരുന്നു യു​വ​തി. ​ഏ​ഴ് ല​ക്ഷം രൂ​പ​യാ​ണ് ആ​യു​ഷി അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്താ​നാ​യി മകൾ ന​ൽ​കി​യ​ത്. അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യാ​ൽ ആ​ശ്രി​ത നി​യ​മ​ന​ത്തി​ലൂ​ടെ ജോ​ലി ത​നി​ക്ക് ല​ഭി​ക്കു​മെ​ന്നും അ​തോ​ടൊ​പ്പം കു​ടും​ബ സ്വ​ത്തു​ക്ക​ൾ സ്വ​ന്ത​മാ​ക്കാ​മെ​ന്നു​മാ​യി​രു​ന്നു യു​വ​തി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.