ബംഗളുരു: അമ്മയെ കൊന്ന് ട്രോളിബാഗിലാക്കി 39കാരിയായ മകള്‍ പൊലീസ് സ്റ്റേഷനിലെത്തി. ബംഗളുരുവിലെ താമസകേന്ദ്രത്തില്‍ വച്ചാണ് യുവതി അമ്മയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം ട്രോളി ബാഗിലാക്കിയ ശേഷം യുവതി ബാഗുമായി മികോ ലേഔട്ട് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
|
പശ്ചിമബംഗാള്‍ സ്വദേശികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ നിരന്തരം ഇരുവരും വഴക്കടിച്ചിരുന്നുവെന്നും ഇതാണ് കൊലയ്ക്കു കാരണമെന്നും പൊലീസ് പറയുന്നു. യുവതി വിവാഹിതയാണെന്നും കൊലപാതകം നടന്ന സമയം ഭര്‍ത്താവ് വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. ഭര്‍തൃമാതാവ് വീട്ടിലുണ്ടായിരുന്നെങ്കിലും കൊലപാതക വിവരം ഇവര്‍ അറിഞ്ഞിരുന്നില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





