ഹോങ്ങോങ്ങിലെ തായ് പോയില്‍ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലുണ്ടായ അഗ്നിബാധയില്‍ മരിച്ചവരുടെ എണ്ണം 128 ആയി ഉയര്‍ന്നു. പരിക്കേറ്റ 79 പേര്‍ ചികില്‍സയിലാണ്. ഡസന്‍കണക്കിന് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
|
അതിനിടെ പാര്‍പ്പിട സമുച്ചയത്തിന്റെ നവീകരണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് അഴിമതി സംശയിച്ച് എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നരഹത്യക്കുറ്റം ചുമത്തി മൂന്നുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
2311 അഗ്നിശമനാംഗങ്ങളെത്തിയാണ് പാര്‍പ്പിട സമുച്ചയത്തിലെ തീകെടുത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു വാങ് ഫുക് കോര്‍ട്ടിലെ അപ്പാര്‍ട്ട്‌മെന്റ് ടവറുകള്‍ക്ക് തീപിടിച്ചത്. ടവറുകളുടെ നവീകരണ ഭാഗമായി മുളകള്‍ കൊണ്ടുള്ള വേലി കെട്ടിയിരുന്നു. ഇത് തീ അതിവേഗം പടര്‍ന്നുപിടിക്കാന്‍ കാരണമായെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം മരിച്ചവരില്‍ 80 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനായിട്ടില്ല. തിരിച്ചറിയാനാവാത്ത വിധം മൃതദേഹങ്ങള്‍ കത്തിനശിച്ചതാണ് ഇതിനു കാരണം.
ALSO READ: ഡിവൈഎസ്പി ടെറസിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചു; യുവതിയുടെ മൊഴി പുറത്ത്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





