ഐഎച്ച്ആര്‍ഡിക്കു കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് (04952765154, 2768320, 8547005044), ചേലക്കര (04884227181, 8547005064), കുഴല്‍മന്ദം (04922285577, 8547005061), മലമ്പുഴ (04912530010, 8547005062), നാദാപുരം (049625556300, 8547005056), നാട്ടിക (04872395177, 8547005057), തിരുവമ്പാടി (04952294264, 8547005063), വടക്കഞ്ചേരി (04922255061, 8547005042), വട്ടംകുളം ( 04942689655, 8547006802), വാഴക്കാട് (04832728070, 8547005055), അഗളി (04924254699, 9447159505), മുതുവല്ലൂര്‍ (04832963218, 8547005070), മീനങ്ങാടി (04936246446, 8547005077), അയലൂര്‍ (04923241766, 8547005029), താമരശ്ശേരി (04952223243,8547005025), കൊടുങ്ങല്ലൂര്‍ (04802816270, 8547005078) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 202425 അധ്യയന വര്‍ഷത്തില്‍ ഡിഗ്രി ഓണേഴ്‌സ് പ്രോഗ്രാമുകളില്‍ കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50% സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
|
അപേക്ഷ www.ihrdadmissions.org എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓണ്‍ലൈനായി SBI Collect മുഖേന ഫീസ് അടയ്ക്കാം. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദിഷ്ട അനുബന്ധങ്ങളും, 750 രൂപ (എസ്.സി ,എസ്.റ്റി 250/ രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ അഡ്മിഷന്‍ സമയത്ത് ഹാജരാക്കണം.
വിശദ വിവരങ്ങള്‍ക്ക്: www.ihrd.ac.in
Degree Honors Admission in Affiliated IHRD Colleges in Calicut


