ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വെസ്റ്റ് തിലക് നഗറില്‍ 21-കാരിയായ വിദ്യാര്‍ത്ഥിനിയും മോഡലുമായ യുവതിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി. സംഭവത്തില്‍ യുവതിയുടെ ജിം ട്രെയിനറായ ഇമ്രാന് എന്നയാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. മുസ്കാന് എന്ന യുവതിയാണ് കൊലചെയ്യപ്പെട്ടത്.
|
ബുധനാഴ്ച രണ്ടാം നിലയിലെ വീട്ടില്‍ മുസ്കാന് തനിച്ചുള്ളപ്പോഴായിരുന്നു ആക്രമണം. ഇമ്രാന് കത്തി ഉപയോഗിച്ച് മുസ്കാനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. നിലവിളി ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് മുസ്കാനെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതിയെ കണ്ടെത്തുന്നതിനായി പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചു വരികയാണെന്ന് അഡീഷണല്‍ ഡി.സി.പി അഭിഷേക് ഗുപ്ത അറിയിച്ചു. ഇമ്രാന് മുന്‍പും മുസ്കാനെ ശല്യം ചെയ്തിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Tags: Delhi news Malayalam, Model Muskan murder case, Delhi crime news, Tilak Nagar murder, National news Malayalam, Breaking news Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





