24
Aug 2025
Wed
24 Aug 2025 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയ്ക്കിടെ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ മുഖത്ത് അടിച്ചു യുവാവ്. ഔദ്യോഗിക വസതിയില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയ്ക്കിടെയാണ് സംഭവമെന്നു പോലിസ് പറഞ്ഞു. പരിക്ക് ഇല്ലെങ്കിലും രേഖ ഗുപ്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജനസമ്പര്‍ക്കപരിപാടിയില്‍ പങ്കെടുക്കാനെന്ന വ്യാജേനെ എത്തിയ വ്യക്തിയാണ് ആക്രമണം നടത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു. പൊലീസ് അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് 35കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് അടിയേറ്റ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദര്‍ യാദവ് പറഞ്ഞു. ഡല്‍ഹിയില്‍ മുഖ്യമന്ത്രിക്ക് പോലും സുരക്ഷയില്ലെങ്കില്‍, സാധാരണക്കാരായ സ്ത്രീകള്‍ക്ക് എങ്ങനെ സുരക്ഷിതമായി ജീവിക്കാന്‍ കഴിയും?’ ദേവേന്ദര്‍ യാദവ് ട്വീറ്റ് ചെയ്തു.

Delhi Chief Minister assaulted during public relations event; youth in custody