28
Jul 2026
Tue
28 Jul 2026 Tue
Delivery boy arrested over Vadakara MDMA case

വടകരയിലെ എംഡിഎംഎ കേസില്‍ മൂന്ന് അധ്യാപികമാര്‍ അറസ്റ്റിലായ സംഭവത്തില്‍ മറ്റൊരാള്‍ കൂടി പിടിയില്‍. കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ് ആണ് അറസ്റ്റിലായത്. ജിജില്‍ കുര്യാക്കോസിന്റെ അക്കൗണ്ടിലൂടെ ഒരു കോടിയോളം രൂപയുടെ ഇടപാട് നടന്നുവെന്നാണ് കണ്ടെത്തല്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലഹരി വാങ്ങാന്‍ എത്തുന്നവര്‍ക്ക് ജിജിലിന്റെ ഗൂഗിള്‍ പേ സ്‌കാനര്‍ ആണ് നല്‍കിയിരുന്നത്. ലഹരി ഒളിപ്പിച്ച് വച്ച ലൊക്കേഷന്‍ പണം നല്‍കിയവര്‍ക്ക് ഇവര്‍ കൈമാറും. അവിടെ വച്ച് മറ്റൊരു സംഘമാണ് ലഹരി കൈമാറിയിരുന്നത്.

പേരാമ്പ്ര ബിആര്‍എസിലെ അധ്യാപികമാരായ കീര്‍ത്തന, കാവ്യ, നീഷ്മ എന്നിവരാണ് നേരത്തേ പിടിയിലായത്. ലഹരിവില്‍പ്പനയിലൂടെ സമ്പാദിച്ച പണം കൊണ്ട് കാവ്യ ആഡംബര കാര്‍ വാങ്ങിയിരുന്നുവെന്ന് പോലീസ് കണ്ടെത്തി. മൂവരെയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്.

ALSO READ: വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി പിടിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക