28
Jul 2026
Tue
28 Jul 2026 Tue
Man Hangs Wife Video Calls Her Parents To Show Her Dying

ഭാര്യയെ മര്‍ദ്ദിച്ചവശയാക്കി കെട്ടിത്തൂക്കിയ ശേഷം മരിക്കുന്നത് കാണിക്കാന്‍ ഭാര്യാമാതാപിതാക്കളെ വീഡിയോ കോള്‍ ചെയ്ത് ഭര്‍ത്താവ്. കര്‍ണാടകയിലെ ബാഗല്‍കോട്ടിലാണ് സംഭവം. 23കാരിയായ ഭാഗ്യശ്രീയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ ഭര്‍ത്താവ് പ്രവീണിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിരന്തരകലഹത്തെ തുടര്‍ന്ന് രണ്ടുമാസം മുമ്പ് സ്വന്തം വീട്ടിലേക്കു പിണങ്ങിപ്പോയ ഭാര്യയെ പ്രവീണ്‍ അനുനയിപ്പിച്ച് തിരിച്ചെത്തിച്ച ശേഷമായിരുന്നു ക്രൂരമായ കൊലപാതകം നടത്തിയത്.

ഞായറാഴ്ച വൈകീട്ടാണ് സംഭവം. കഴുത്തില്‍ കുരുക്കിട്ട് ഭാര്യയെ കെട്ടിത്തൂക്കിയ പ്രവീണ്‍ ഭാഗ്യശ്രീയുടെ അവസാനനിമിഷങ്ങള്‍ വീഡിയോകോളില്‍ വിളിച്ച് ഭാര്യാമാതാപിതാക്കളെ കാണിക്കുകയായിരുന്നു. ഇതിനു ശേഷം ഈ ദൃശ്യം പ്രവീണ്‍ തന്റെ സുഹൃത്തുക്കള്‍ക്കും അയച്ചുനല്‍കുകയായിരുന്നു.

ALSO READ: വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി പിടിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക