23
Jan 2025
Thu
23 Jan 2025 Thu
deposits of gold and copper found in Makkah

മക്ക മക്കാ പ്രവിശ്യയില്‍ സ്വര്‍ണത്തിന്റെയും ചെമ്പിന്റെയും വന്‍ ശേഖരം കണ്ടെത്തിയതായി സൗദി അറേബ്യന്‍ മൈനിംഗ് കമ്പനി (മആദിന്‍). (Huge deposits of gold and copper found in Makkah province) അല്‍കാമിലിലെ ശൈബാന്‍, വാദി അല്‍ജവ് എന്നിവിടങ്ങളിലാണ് സ്വര്‍ണത്തിന്റെയും ചെമ്പിന്റെയും ശേഖരം കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാദി അല്‍ജവില്‍ സ്വര്‍ണ ശേഖരവും ശൈബാന്‍ പര്‍വതത്തില്‍ ചെമ്പ് ശേഖരവുമാണ് കണ്ടെത്തിയത്. ഭൂപ്രതലത്തില്‍ നിന്ന് 30 മീറ്റര്‍ മുതല്‍ 200 മീറ്റര്‍ വരെ ആഴത്തിലാണ് ശേഖരമുള്ളത്.

സ്വര്‍ണ, ചെമ്പ് ശേഖരങ്ങളുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാനുള്ള പര്യവേക്ഷണങ്ങള്‍ പുരോഗമിക്കുകയാണന്ന് കമ്പനി വ്യക്തമാക്കി