16
Jul 2024
Thu
16 Jul 2024 Thu

പ്രൈമറി ടീച്ചറാകാന്‍ ഡി.എല്‍.എഡ്; 18ന് മുമ്പ് അപേക്ഷിക്കണം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരളത്തില്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകരാനാകാനുള്ള യോഗ്യതയായ ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്) കോഴ്‌സിലേയ്ക്കുള്ള 2024- 26 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷക്ഷണിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ മേഖലകളിലെ വിവിധ അധ്യാപക പരിശീലന കേന്ദ്രങ്ങളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചത്.

അതത് വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 18 വൈകുന്നേരം 5 മണി.
ജില്ലാതലത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

അപേക്ഷകള്‍

മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായി മെറിറ്റ്/മാനേജ്‌മെന്റ്/ഡിപ്പാര്‍ട്ട്‌മെന്റ്കളിലേക്ക് വ്യത്യസ്ത വിജ്ഞാപനങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ടീച്ചര്‍ കോളജുകളിലെ മുഴുവന്‍ സീറ്റുകളിലേക്കും ഏയ്ഡഡ് കോളജുകളിലെയും സ്വാശ്രയ കോളജുകളിലെ സര്‍ക്കാര്‍ മെറിറ്റു സീറ്റുകളിലേക്കുമാണ് പ്രവേശനം.

ഒരു അപേക്ഷകന് ഒരു റവന്യൂ ജില്ലയിലെ സ്ഥാപനങ്ങളിലേക്കു മാത്രമേ അപേക്ഷിക്കാനാകൂ. ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിക്കുന്നത് അതിനാല്‍ തന്നെ അയോഗ്യതയായി പരിഗണിക്കപ്പെടും. അതുകൊണ്ട് തന്നെ അപേക്ഷാര്‍ഥി ഒരു ജില്ലയില്‍ മാത്രമേ അപേക്ഷിച്ചിട്ടുള്ളൂവെന്ന സത്യവാങ്ങ്മൂലം ഇതോടൊപ്പം സമര്‍പ്പിക്കണം. പൂര്‍ണ്ണമായി പൂരിപ്പിക്കാത്ത അപേക്ഷകള്‍ നിരസിക്കപ്പെടും.

ഓണ്‍ലൈന്‍ ആയല്ല; അപേക്ഷാ സമര്‍പ്പണം. വിജ്ഞാപനത്തിനോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുള്ള അപേക്ഷാ ഫാറത്തിന്റെ മാതൃകയിലാണ് വിദ്യാര്‍ത്ഥികള്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷ ഫോം പൂര്‍ണ്ണമായി പൂരിപ്പിച്ചതിനു ശേഷം തപാല്‍ മാര്‍ഗമോ നേരിട്ടോ 23/11/2021 വൈകുന്നേരം 5 മണിയ്ക്ക് മുന്‍പായോ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകളില്‍ 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് ഒട്ടിക്കണം. പട്ടികജാതി വര്‍ഗ്ഗ വിഭാഗക്കാര്‍ സ്റ്റാമ്പ് ഫീ ഒടുക്കേണ്ടതില്ല.

 

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ

യോഗ്യത

അപേക്ഷകര്‍ പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ 50% മാര്‍ക്കോടെ നേടിയിരിക്കണം. എന്നാല്‍ യോഗ്യതാ പരീക്ഷ പാസ്സാകാന്‍ സെ പരീക്ഷയുള്‍പ്പടെ മൂന്നില്‍ കൂടുതല്‍ ചാന്‍സെടുത്തിട്ടുള്ളവര്‍ അപേക്ഷിക്കാന്‍ യോഗ്യരല്ല. പിന്നോക്ക വിഭാഗങ്ങള്‍ക്ക് യോഗ്യത പരീക്ഷയുടെ മാര്‍ക്കില്‍ 5% ഇളവുണ്ട്. പട്ടികജാതി വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് മാര്‍ക്ക് പരിധിയില്ല. അപേക്ഷകരുടെ പ്രായം 17 നും 33 നും ഇടയിലായിരിക്കണം. പ്രായം കണക്കാക്കുന്നത് 2023 ജൂലൈ 1 എന്ന തീയതി വെച്ചാണ്.
വിവിധ വിഭാഗങ്ങള്‍ക്കുള്ള സംവരണങ്ങള്‍

വിവിധ സമുദായങ്ങള്‍ക്കുള്ള സംവരണ ക്രമത്തിനു പുറമെ, നിശ്ചിത സീറ്റുകള്‍, ഡിപ്പാര്‍ട്ടുമെന്റ് ക്യോട്ടയിലെ അപേക്ഷകര്‍, വിമുക്തഭടന്‍മാര്‍, ജവാന്‍മാരുടെ കുടുംബാംഗങ്ങള്‍, ഭിന്നേശേഷിയുള്ള വര്‍, കായിക വിഭാഗക്കാര്‍, സാമ്പത്തികമായി പിന്നോക്കമായ മുന്നോക്ക സമുദായക്കാര്‍ എന്നിവര്‍ക്കായി സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ നീക്കിവെച്ചിട്ടുണ്ട്. ഇതിനു പുറമെ എന്‍.സി.സി, സ്‌കൗട്ട് സ് & ഗൈഡ്‌സ്, എന്‍.എസ്.എസ്. എന്നീ വിഭാഗക്കാര്‍ക്ക് പ്രവേശനത്തിന് പ്രത്യേക വെയ്‌റ്റേജ് ലഭിക്കുന്നതാണ്.

വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer

 

വിജ്ഞാപനത്തിന്റേയും അപേക്ഷാ ഫാറത്തിന്റേയും പൂര്‍ണ്ണവിവരങ്ങളും ഓരോ ജില്ലയിലേയും സര്‍ക്കാര്‍ എയ്ഡഡ് സ്വാശ്രയ സ്ഥാപനങ്ങള്‍ തിരിച്ചുള്ള ലിസ്റ്റും താഴെ കാണുന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

വിജ്ഞാപനം: https://drive.google.com/file/d/1bIH9gHocrziuHAXHDdokXLsYUfRKhDoR/view

വെബ്‌സൈറ്റ്:
www.education.kerala.gov.in

dled application form 2024 kerala