27
Apr 2025
Sun
27 Apr 2025 Sun
sdpi local body election seats

ചെന്നൈ: ബിജെപിയോടൊപ്പം ചേര്‍ന്ന അണ്ണാ ഡിഎംകെയ്ക്കുള്ള പിന്തുണ പിന്‍വലിച്ച എസ്ഡിപിഐ നിലപാട് തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യമൊഴി സ്വാഗതം ചെയ്തു.(DMK minister welcomes SDPI’s stand; minorities have lost faith in AIADMK)  ഡിഎംകെ നേതൃത്വത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിച്ചുവരുന്നതിന് തെളിവാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാഗപട്ടണത്തെ പൊന്നി ചിത്തിരൈ കടലില്‍ വേനല്‍ക്കാല പരിശീലന കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി അണ്ണാ ഡിഎംകെയുടെ ഒപ്പമുണ്ടായിരുന്ന മുസ്ലിംകള്‍ ക്രമേണ പാര്‍ട്ടിയില്‍ നിന്ന് അകലുകയണെന്ന് മന്ത്രി മഹേഷ് പറഞ്ഞു.

അര്‍ധരാത്രിയില്‍ വഖഫ് ഭേദഗതി ബില്ല് പാസാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ അദ്ദേഹം വിമര്‍ശിച്ചു. 2021ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പൗരത്വ ഭേദഗതി ബില്ല് കൊണ്ട് വന്നത്. സമാനമായി മറ്റൊരു തിരഞ്ഞെടുപ്പ് അജണ്ടയുടെ ഭാഗമാണ് വഖഫ് ഭേദഗതി ബില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.