31
Mar 2025
Wed
31 Mar 2025 Wed
doctor and new born baby dies in Nedumkandam after delivery

ഇടുക്കി നെടുങ്കണ്ടത്ത് പ്രസവത്തെ തുടര്‍ന്ന് ഡോക്ടറും കുഞ്ഞും മരിച്ചു. പാറത്തോട് ഗുണമണി വീട്ടില്‍ ഡോ. വിജയലക്ഷ്മി(29)യും നവജാത ശിശുവുമാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞദിവസമാണ് ലക്ഷ്മിയെ പ്രസവത്തിനായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്വാഭാവിക പ്രസവം നടക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. രാത്രി ഒന്‍പതോടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ വിജയലക്ഷ്മിയെ തമിഴ്‌നാട്ടിലെ തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാവുകയും മരിക്കുകയുമായിരുന്നു.

ആന്തരിക രക്തസ്രാവമാണ് യുവതിയെ മരണത്തിലേക്ക് നയിച്ചതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഡോ വീരകിഷോറാണ് ഭര്‍ത്താവ്. ഉടുമ്പന്‍ചോല ആശുപത്രിയില്‍ ഡോക്ടറായിരിക്കെ വിജയലക്ഷ്മി തുടര്‍ പഠനത്തിനായി ലീവെടുക്കുകയും പിന്നീട് പാറത്തോട്ടില്‍ സ്വകാര്യ പ്രാക്ടീസ് നടത്തിവരികയുമായിരുന്നു.

ALSO READ: പ്രസവത്തെ തുടര്‍ന്ന് യുവ ഡോക്ടര്‍ മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക