15
Jul 2026
Wed
15 Jul 2026 Wed
Alappuzha doctor death

ആലപ്പുഴ: മണ്ണഞ്ചേരിയില്‍ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു. മണ്ണഞ്ചേരി കാരുണ്യ ആശുപത്രിലെ ഡോ. ദേവാനന്ദ് (74) ആണ് മരിച്ചത്. രോഗിയെ പരിശോധിക്കുന്നതിനിടെയാണ് മരണം. തൃശൂര്‍ സ്വദേശിയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ വൈകീട്ട് 5 മണിക്കാണ് സംഭവം. എളമരക്കയില്‍ മകളുടെ വീട്ടില്‍ കഴിയുന്ന അദ്ദേഹം ദിവസവും പോയി വരികയായിരുന്നു. ഇന്നലെ രാവിലെ വന്നതു മുതല്‍ തന്നെ അസ്വസ്ഥകള്‍ പ്രകടിപ്പിച്ചിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

ALSO READ: അലനും മരണത്തിന് കീഴടങ്ങി; നാലംഗ കുടുംബത്തെ കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്ത്?

വൈകീട്ട് 5 മണിക്ക് ഒരു രോഗിയെ പരിശോധിക്കുന്നതിനിടെയാണ് ചുമച്ചു കൊണ്ട് താഴേക്ക് വീണത്. ആലപ്പുഴ തത്തമ്പള്ളിയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അടുത്ത മാസം ഹൃദയ ശസ്ത്രക്രിയക്ക് തിയ്യതി നിശ്ചയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

Doctor collapses and dies in Alappuzha Mannancherry

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക