ലണ്ടനിലേക്ക് പറന്നുയര്‍ന്നതിനു പിന്നാലെ അഹമ്മദാബാദില്‍ തകര്‍ന്നുവീണ് പൊട്ടിത്തെറിച്ച എയര്‍ഇന്ത്യ വിമാനദുരന്തത്തിന്റെ ഇരകളായി ഡോക്ടര്‍ ദമ്പതികളും മൂന്നു മക്കളും. രാജസ്ഥാന്‍ സ്വദേശികളായ ഉദയ്പൂര്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍ കോമി വ്യാസ്, ഭര്‍ത്താവ് ലണ്ടനില്‍ ഡോക്ടറായ ദീപക് ജോഷി, ദമ്പതികളുടെ ഇരട്ട ആണ്‍മക്കളായ നകുല്‍, പ്രദ്യുത്, മകളായ മിറായ എന്നിവരാണ് മരിച്ചത്.
|
ഉദയ്പൂരിലെ ജോലി ഉപേക്ഷിച്ച് മൂന്നുമക്കളുമായി ഭര്‍ത്താവിനൊപ്പം ലണ്ടനിലേക്കു പോവുകയായിരുന്നു ഡോക്ടര്‍ കോമി വ്യാസ്. വിമാനത്തില്‍ നിന്നു കുടുംബം പകര്‍ത്തിയ സെല്‍ഫി ഇതിനിടെ പുറത്തുവന്നു. ഒരു സീറ്റില്‍ ദമ്പതികളും മറ്റൊരു സീറ്റില്‍ മൂന്നു മക്കളും കാമറയിലേക്ക് നോക്കി പുഞ്ചിരിക്കുന്നസെല്‍ഫി ചിത്രമാണിത്. ഈ ആഴ്ചയാദ്യമാണ് ഭാര്യയെയും മക്കളെയും കൂട്ടിക്കൊണ്ടുപോവാനായി ലണ്ടനില്‍ നിന്ന് ഡോക്ടര്‍ പ്രതീക് ജോഷി രാജസ്ഥാനിലെത്തിയത്.
ALSO READ: അഹമ്മദാബാദ് വിമാന ദുരന്ത ഇരകളില്‍ ഭര്‍ത്താവിനെ കാണാന്‍ ലണ്ടനിലേക്ക് പുറപ്പെട്ട നവവധുവും





