29
Jun 2025
Thu
29 Jun 2025 Thu
new bride headed to london to see husband among victim of Ahmedabad flight crash

അഹമ്മദാബാദ് വിമാന ദുരന്ത ഇരകളില്‍ ഭര്‍ത്താവിനെ കാണാന്‍ ലണ്ടനിലേക്ക് പുറപ്പെട്ട നവവധുവും. ഖുശ്ബൂ രാജ്പുരോഹിത് ആണ് ലണ്ടനിലുള്ള ഭര്‍ത്താവിനെ കാണാനുള്ള യാത്ര പുറപ്പെട്ടതിനു പിന്നാലെ വിമാനം തകര്‍ന്നുവീണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജസ്ഥാനിലെ ബലതാര ജില്ലയിലെ അറബ നിവാസിയാണ് ഖുശ്ബു. ഈ വര്‍ഷം ജനുവരിയിലായിരുന്നു ഖുശ്ബുവും ലണ്ടനില്‍ ഉപരിപഠനം തുടരുന്ന മന്‍ഫൂല്‍ സിങ്ങുമായുള്ള വിവാഹം നടന്നത്. വിവാഹത്തിനു ശേഷം ലണ്ടനിലേക്കു പോയ മന്‍ഫൂല്‍ സിങ്ങിന്റെ അടുത്തേക്ക് ആദ്യമായി പോവുകയായിരുന്നു ഖുശ്ബു.

230 യാത്രികരും 12 ജീവനക്കാരുമാണ് എയര്‍ഇന്ത്യയുടെ അഹമ്മദാബാദ്-ലണ്ടന്‍ വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ എമര്‍ജന്‍സി വാതില്‍ വഴി പുറത്തേക്ക് ചാടി രക്ഷപെട്ടിട്ടുണ്ട്. ബ്രിട്ടീഷ് പൗരത്വമുള്ള നാല്‍പതുകാരന്‍ ബിശ്വാസ് കുമാര്‍ ആണ് അദ്ഭുതകരമായി രക്ഷപെട്ടത്.

ALSO READ: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരണം 179 ആയി; മരിച്ചവരില്‍ മലയാളി യുവതിയും