15
Sep 2025
Sat
15 Sep 2025 Sat
doctor nurse sex

ഗ്രേറ്റര്‍ മാഞ്ചെസ്റ്റര്‍: ശസ്ത്രക്രിയക്കെത്തിയ രോഗിയെ ഓപ്പറേഷന്‍ ടേബിളില്‍ അനസ്തേഷ്യ നല്‍കി കിടത്തിയ ശേഷം നേഴ്സുമായി സെക്‌സില്‍ ഏര്‍പ്പെട്ടതായി ഡോക്ടറുടെ കുറ്റസമ്മതം. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ടെയിംസൈഡ് ജനറല്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് അനസ്തെറ്റിസ്റ്റായിരുന്ന ഡോ. സുഹൈല്‍ അന്‍ജുമാണ് (44) മെഡിക്കല്‍ ട്രൈബ്യൂണല്‍ നടത്തിയ തെളിവെടുപ്പിനിടെ ഇക്കാര്യം സമ്മതിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടെയിംസൈഡ് ജനറല്‍ ആശുപത്രിയില്‍ 2023 സെപ്റ്റംബര്‍ 16-ന് പാകിസ്താന്‍കാരനായ ഡോ. സുഹൈല്‍ മേല്‍നോട്ടം വഹിച്ചിരുന്ന ഒരു പിത്താശയ ശസ്ത്രക്രിയക്കിടെയായിരുന്നു സംഭവം. അന്നേ ദിവസം രാവിലെ ഡോ. സുഹൈലിന് ഓപ്പറേഷന്‍ തിയേറ്ററില്‍ അഞ്ചു ശസ്ത്രക്രിയകള്‍ക്ക് അനസ്തേഷ്യ നല്‍കുന്നതിന്റെ ചുമതലയുണ്ടായിരുന്നു. ഇതില്‍ മൂന്നാമത്തെ ശസ്ത്രക്രിയക്കിടെയാണ് ഡോക്ടര്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് പോയത്.

ALSO READ: ഇനിയും നോക്കിനില്‍ക്കാനാവില്ല; ഇസ്രായേലിനെതിരായ യോഗ്യതാ മല്‍സരത്തിലെ മുഴുവന്‍ ലാഭവും ഗസയ്ക്ക് നല്‍കുമെന്ന് നോര്‍വേ

തുടര്‍ച്ചയായ ശസ്ത്രക്രിയകള്‍ക്കിടെ അദ്ദേഹം ഒരു ചെറിയ ഇടവേള എടുത്തതാണെന്നാണ് സഹപ്രവര്‍ത്തകര്‍ കരുതിയത്. ഒരു അനസ്തെറ്റിസ്റ്റ് നേഴ്സിനെ രോഗിയെ നോക്കാല്‍ ഏല്‍പ്പിച്ചാണ് അദ്ദേഹം ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് മുങ്ങിയത്. കുറച്ചുകഴിഞ്ഞ് ശസ്ത്രക്രിയ ഉപകരണങ്ങളെടുക്കാന്‍ മറ്റൊരു ഓപ്പറേഷന്‍ തിയേറ്ററിലെത്തിയ ഒരു നേഴ്സാണ് ഡോ. സുഹൈലും ആശുപത്രിയിലെ തന്നെ മറ്റൊരു നേഴ്സും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായി കണ്ടത്.

നഴ്സ് സംഭവം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. മെഡിക്കല്‍ ട്രൈബ്യൂണല്‍ നടത്തിയ ചോദ്യം ചെയ്യലില്‍, ഒരു രോഗി അനസ്തേഷ്യയില്‍ കഴിയുമ്പോള്‍ താന്‍ നേഴ്സുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായി ഡോ. സുഹൈല്‍ സമ്മതിച്ചു. തന്റെ പെരുമാറ്റം അങ്ങേയറ്റം ലജ്ജാകരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ ഈ സംഭവത്തില്‍ തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടെ 2024 ഫെബ്രുവരിയില്‍ ഇദ്ദേഹം പാകിസ്താനിലേക്ക് തിരികെ പോയിരുന്നു. തിരിച്ച് യുകെയിലേക്ക് വരാനും ഡോക്ടറായി തുടരാനുമുള്ള ആഗ്രഹം അദ്ദേഹം മെഡിക്കല്‍ ട്രൈബ്യൂണല്‍ മുമ്പാകെ പങ്കുവെച്ചിട്ടുണ്ട്.